Thursday, April 10, 2025 7:02 pm

അ‌തല്ല ഇത്, ഇതല്ല അ‌ത്! ത്രെഡ്സും ട്വിറ്ററും തമ്മിലുള്ള 5 വ്യത്യാസങ്ങൾ!

For full experience, Download our mobile application:
Get it on Google Play

ത്രെഡ്സിൽ ഉപയോക്താക്കളുടെ എണ്ണം കുതിച്ചുകയറുമ്പോൾ അ‌ത് തിരിച്ചടിയാകുന്നത് ട്വിറ്ററിനാണ് എന്നാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാൽ ത്രെഡ്സ് ഒരിക്കലും ട്വിറ്ററിന് പകരമായി അ‌വതരിപ്പിച്ചതല്ല എന്നാണ് ഇൻസ്റ്റഗ്രാം മേധാവി ആദം മൊസേരി പറയുന്നത്. ഇൻസ്റ്റഗ്രാമിനോട് അ‌നുബന്ധിച്ച് മെറ്റ ആരംഭിച്ച ഒരു പ്ലാറ്റ്ഫോം ആണ് ത്രെഡ്സ്. ട്വിറ്റർ ഉപയോഗിക്കാത്ത ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്കായി ഒരു പൊതു ഇടം ഒരുക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് മെറ്റ ത്രെഡ്സ് അ‌വതരിപ്പിച്ചിരിക്കുന്നതെന്ന് മൊസേരി ഒരു അ‌ഭിമുഖത്തിൽ വ്യക്തമാക്കി. ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ ത്രെഡ്‌സ് ആപ്പ് 78 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ട്. എങ്കിലും ഇത് ട്വിറ്റർ ഉപയോക്തക്കളുടെ എണ്ണത്തിന്റെ 20 ശതമാനത്തിനും താഴെയാണ്.

തുടക്കത്തിൽ ഉണ്ടായ കുതിപ്പ് തുടർന്നും കാഴ്ചവയ്ക്കാൻ ത്രെഡ്സിന് കഴിയുമോയെന്ന് കണ്ടറിയണം. മെറ്റ സിഇഒ മാർക്ക് സക്കർബർഗിന്റെ കണക്കുകൂട്ടൽ അ‌നുസരിച്ച് ത്രെഡ്സ് ഉപയോക്താക്കളുടെ എണ്ണം ട്വിറ്ററിനെ ഭാവിയിൽ മറികടന്നാലും രണ്ട് പ്ലാറ്റ്ഫോമുകളും തമ്മിൽ കാര്യമായ വ്യത്യാസം ഉണ്ട് എന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. അ‌തിനാൽത്തന്നെ ട്വിറ്ററിന്റെ എതിരാളി എന്ന് ത്രെഡ്സിനെ വിശേഷിപ്പിക്കാനാകില്ലെന്ന് ഇവർ പറയുന്നു. ത്രെഡ്സിന്റെ പ്രഖ്യാപനത്തിന് പിന്നാലെ മെറ്റ സിഇഒ മാർക്ക് സക്കർബർഗും ട്വിറ്റർ ഉടമ ഇലോൺ മസ്കും തമ്മിൽ നടന്ന വാക്പോരുകളാണ് ട്വിറ്ററിന് ബദലായാണ് ത്രെഡ്സ് എത്തുന്നത് എന്ന പ്രചാരണത്തിന് ആക്കം കൂട്ടിയത്. കാഴ്ചയിലും പ്രവർത്തനത്തിലും ചില സാമ്യതകൾ ഉണ്ടെങ്കിലും രണ്ട് പ്ലാറ്റ്ഫോമുകളും വ്യത്യസ്മാണ്. പ്രധാന 5 വ്യത്യാസങ്ങൾ പരിചയപ്പെടാം.

അക്കൗണ്ട്: ട്വിറ്റർ പൂർണമായും ഒരു സ്വതന്ത്ര ആപ്പ് ആണ്, മറ്റേതെങ്കിലും ആപ്പുമായി ഇത് ബന്ധിപ്പിച്ചിട്ടില്ല. ഇമെയിൽ, ഫോൺ നമ്പർ, യൂസർനെയിം എന്നിവ ഉപയോഗിച്ച് ഒരാൾക്ക് ട്വിറ്ററിൽ ലോഗിൻ ചെയ്യാം. എന്നാൽ ത്രെഡ്സ് ഇൻസ്റ്റാഗ്രാമുമായി ബന്ധിപ്പിപ്പിച്ചിരിക്കുന്നു. നിലവിൽ ഇൻസ്റ്റഗ്രാം അ‌ക്കൗണ്ട് ഇല്ലാതെ ത്രെഡ്സിൽ ലോഗിൻ ചെയ്യാൻ കഴിയില്ല.

പോസ്റ്റുകൾ: വീഡിയോകളും ചിത്രങ്ങളും വെബ്​സൈറ്റ് ലിങ്കുകളും പോസ്റ്റ് ചെയ്യാൻ രണ്ട് പ്ലാറ്റ്‌ഫോമുകളും അനുവദിക്കുന്നു. ഒരാൾക്ക് ത്രെഡ്സിൽ ഒരേസമയം നിരവധി ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്യാൻ കഴിയും, അതേസമയം ട്വിറ്ററിന് ഒരു ട്വീറ്റിൽ നാല് ഐറ്റംസ് മാത്രമേ പോസ്റ്റ് ചെയ്യാൻ സാധിക്കൂ. ഒരൊറ്റ പോസ്റ്റിൽ 10 ഐറ്റംസ് പങ്കിടാൻ ത്രെഡ്സ് അനുവദിക്കുന്നു. ഠ ടെക്സ്റ്റ് ലിമിറ്റ് & ഫീഡ് ക്യൂറേഷൻ: ട്വിറ്ററിൽ പണ്ടുമുതലേ ചുരുങ്ങിയ വാക്കുകളിൽ മാത്രമേ ട്വീറ്റ് സാധിച്ചിരുന്നുള്ളൂ. മുൻപ് 140 അ‌ക്ഷരങ്ങളായിരുന്നു ലിമിറ്റ്. എന്നാൽ പിന്നീട് അ‌ത് 280 ആക്കി ഉയർത്തി. ട്വിറ്റർ ബ്ലൂ ഉപയോഗിക്കുന്നവർക്ക് അ‌തിലുമധികം അ‌ക്ഷരങ്ങൾ ഉപയോഗിക്കാം. ത്രെഡ്സിൽ പരമാവധി 500 അക്ഷരങ്ങളാണ് ഉപയോഗിക്കാൻ സാധിക്കുക.

ടെക്സ്റ്റ് ലിമിറ്റ് & ഫീഡ് ക്യൂറേഷൻ: ട്വിറ്ററിൽ പണ്ടുമുതലേ ചുരുങ്ങിയ വാക്കുകളിൽ മാത്രമേ ട്വീറ്റ് സാധിച്ചിരുന്നുള്ളൂ. മുൻപ് 140 അ‌ക്ഷരങ്ങളായിരുന്നു ലിമിറ്റ്. എന്നാൽ പിന്നീട് അ‌ത് 280 ആക്കി ഉയർത്തി. ട്വിറ്റർ ബ്ലൂ ഉപയോഗിക്കുന്നവർക്ക് അ‌തിലുമധികം അ‌ക്ഷരങ്ങൾ ഉപയോഗിക്കാം. ത്രെഡ്സിൽ പരമാവധി 500 അക്ഷരങ്ങളാണ് ഉപയോഗിക്കാൻ സാധിക്കുക. ടെക്സ്റ്റ് പരിധിക്ക് പുറമേ, ത്രെഡ്സിൽ ആർക്കും സ്വകാര്യമായി സന്ദേശം അ‌യയ്ക്കാനുള്ള മാർഗമില്ല. ട്വിറ്ററിലേത് പോലെ ഇൻ-ആപ്പ് സന്ദേശമയയ്ക്കൽ ഇതിന് ഇല്ല. യൂസർനെയിം അ‌ക്കൗണ്ട് എന്നിവയൊഴികെ മറ്റൊന്നും ത്രെഡ്സിൽ ​സെർച്ച് ചെയ്യാൻ സാധിക്കില്ല. ത്രെഡുകളുടെ ഫീഡ് എല്ലാവരിൽ നിന്നുമുള്ള പോസ്റ്റുകളും കാണിക്കുന്നു. അ‌തേസമയം, ഉപയോക്താക്കളുടെ മുൻഗണന, ഫോളോവേഴ്സ് എന്നിവയുടെ അ‌ടിസ്ഥാനത്തിൽ ട്വിറ്ററിൽ ഫീഡ് ഓപ്‌ഷനുകളുണ്ട്.

നിരക്ക്: മസ്കിന്റെ കീഴിൽ ട്വിറ്റർ ഉപയോക്താക്കൾക്ക് പ്രതിമാസം ഏകദേശം 799 രൂപ ചിലവ് വരുന്ന സബ്സ്ക്രിപ്ഷൻ പ്ലാനുകൾ അ‌വതരിപ്പിച്ചിരുന്നു. കൂടുതൽ ഫീച്ചറുകളും പരസ്യങ്ങളില്ലാതെയുള്ള ഉപയോഗവും ബ്ലൂടിക്ക് പോലുള്ള ആനുകൂല്യങ്ങളും ഈ പ്ലാനിൽ ലഭ്യമാകും. ഇൻസ്റ്റഗ്രാമിനൊപ്പമുള്ള ഒരു സേവനമായാണ് മെറ്റ ത്രെഡ്സ് അ‌വതരിപ്പിച്ചിരിക്കുന്നത്. വെരിഫിക്കേഷനും ഇൻസ്റ്റഗ്രാം ഉപയോഗിച്ചാണ്.

പ്രവർത്തനവും ലഭ്യതയും: ഏകദേശം 16 വർഷം മുമ്പ് ആരംഭിച്ചപ്പോൾ ട്വിറ്റർ ഒരു വെബ്‌സൈറ്റ് മാത്രമായിരുന്നു, പിന്നീട് സ്മാർട്ട്ഫോണുകൾ വ്യാപകമായതോടെ ആൻഡ്രോയിഡ്, ഐഒഎസ് ആപ്പുകൾ അ‌വതരിപ്പിക്കപ്പെട്ടു. ത്രെഡ്സ് നിലവിൽ ആപ്പ്-മാത്രമാണ്. നിലവിൽ മൊ​ബൈലിൽ മാത്രമാണ് ത്രെഡ്സ് ലഭ്യമാകുക. ഐഒഎസ്, ആൻഡ്രോയിഡ് ആപ്പ് സ്റ്റോറുകളിൽനിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാം. ചുരുക്കത്തിൽ ട്വിറ്ററും ത്രെഡ്സും ഒരുപോലെയാണ് എന്ന് തോന്നുമെങ്കിലും അ‌വ തമ്മിൽ കാര്യമായ ചില വ്യത്യാസങ്ങൾ ഉണ്ട്. രണ്ട് പ്ലാറ്റ്ഫോമുകളും തികച്ചും വ്യത്യസ്തമായ അ‌നുഭവമാണ് ഉപയോക്താക്കൾക്ക് സമ്മാനിക്കുക. ത്രെഡ്സ് ആരംഭിച്ച വിരലിലെണ്ണാവുന്ന ദിവസമേ ആയിട്ടുള്ളൂ. അ‌തിനാൽത്തന്നെ ഉപയോക്താക്കളുടെ അ‌ഭിപ്രായങ്ങൾ കണക്കിലെടുത്ത് മുന്നോട്ടുള്ള ദിവസങ്ങളിൽ കൂടുതൽ മെച്ചപ്പടുത്തലുകൾ പ്രതീക്ഷിക്കാം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വന്യമൃഗ ആക്രമണങ്ങള്‍ പ്രതിരോധിക്കുന്നതില്‍ സര്‍ക്കാരിന്‍റേത് കുറ്റകരമായ അനാസ്ഥ : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട : മലയോര പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഭീഷണിയായ വന്യമൃഗ ആക്രമണങ്ങള്‍ പ്രതിരോധിക്കുന്നതില്‍...

പാലക്കാട് കാർ ചായക്കടയിലേക്ക് ഇടിച്ചു കയറി 2 മരണം

0
പാലക്കാട്: പാലക്കാട് പുളിഞ്ചോട് കാർ ചായക്കടയിലേക്ക് ഇടിച്ചു കയറി 2 മരണം....

സംസ്ഥാന കേരളോത്സവത്തിന് നാളെ ( ഏപ്രിൽ 11) സമാപനം

0
തിരുവനന്തപുരം : കോതമംഗലത്ത് സംഘടിപ്പിച്ച സംസ്ഥാന കേരളോത്സവത്തിന് നാളെ (ഏപ്രിൽ 11)...

ലോക ഹോമിയോപതി ദിനം ആചരിച്ചു

0
പത്തനംതിട്ട : ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപത് സ് കേരള പത്തനംതിട്ട യൂണിറ്റിന്റെ...