മുഖം തിളങ്ങാൻ കറ്റാർവാഴ ഉപയോഗിക്കേണ്ട ചില വഴികൾ

For full experience, Download our mobile application:
Get it on Google Play

മുഖത്തിന് ഭംഗി കൂട്ടാൻ പ്രകൃതിദത്തമായി രീതിയിൽ ഉപയോഗിക്കാവുന്നതാണ് കറ്റാർവാഴ. ആൻ്റി ബാക്ടീരിയൽ, ആൻ്റി ഫംഗൽ ഗുണങ്ങളാൽ സമ്പുഷ്ടമാണ് കറ്റാർവാഴ. എല്ലാ വീടുകളിലും സുലഭമായി ലഭിക്കുന്നതാണ് കറ്റാർവാഴ. ചർമ്മത്തിന് ആവശ്യത്തിന് ജലാംശം നൽകാനും മോയ്ചറൈസ് ചെയ്ത് നിൽക്കാനും എപ്പോഴും സഹായിക്കുന്നതാണ് കറ്റാർവാഴ. ദിവസവും ചർമ്മത്തെ പുതുമയോടെ വെയ്ക്കാനും വളരെയധികം സഹായിക്കും കറ്റാർവാഴ. ഡാർക് സ്പോട്ട്സ്, ചർമ്മത്തിലെ വീക്കം, എന്നിവയൊക്കെ മാറ്റാൻ ഇത് സഹായിക്കും. ഇതിൽ ധാരാളമായി സാലിസിക് ആസിഡും അമിനോ ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് ദിവസവുമുള്ള ചർമ്മ സംരക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്.

ചർമ്മത്തിലുണ്ടാകുന്ന ചുവപ്പും വീക്കവും പോലെയുള്ള പ്രശ്നങ്ങൾ മാറ്റാനും കറ്റാർവാഴ വളരെ നല്ലതാണ്. ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ സമ്പുഷ്ടമാണ് കറ്റാർവാഴ. മുഖക്കുരു മൂലമുണ്ടാകുന്ന പാടുകളും അതുപോലെ വീക്കവുമൊക്കെ മാറ്റാനും ഇത് ഏറെ നല്ലതാണ്. കറ്റാർവാഴ മുറിച്ച് എടുത്ത് അതിൻ്റെ അറ്റത്തെ കറ കളഞ്ഞ ശേഷം ഫ്രിഡ്ജിൽ വെച്ച് നന്നായി തണുപ്പിക്കുക. അതിന് ശേഷം ഈ ജെൽ മുഖത്തിടാവുന്നതാണ്. വീക്കം ഉള്ള സ്ഥലങ്ങളിൽ ഇത് ഇട്ട് കൊടുക്കാം. ഇത് ചർമ്മത്തിന് നല്ല ഭംഗിയും അതുപോലെ യുവത്വം നിലനിർത്താൻ ഏറെ സഹായിക്കും. മോയ്ചറൈസറായി കറ്റാർവാഴ ഉപയോഗിക്കുന്നത് പലരുടെയും ശീലമാണ്. എന്നാൽ ഇതൊരു നല്ല മാസ്ക് കൂടിയാണ്. നല്ല കറ്റാർവാഴ ജെൽ മുഖത്തൊരു 10 മിനിറ്റോളം വയ്ക്കുന്നത് ചർമ്മത്തിലേക്ക് ഇത് ആഴത്തിൽ ഇറങ്ങാനും എല്ലാ ഗുണങ്ങളും ആഗിരണം ചെയ്യാനും സഹായിക്കും. ഇത് ചർമ്മത്തെ മൃദുവാക്കാനും അതുപോലെ നല്ല തുടിപ്പും ഭംഗിയും നൽകാനും സഹായിക്കുന്നതാണ്. പ്രത്യേകിച്ച് തണുപ്പ്, വരൾച്ച, അമിതമായ പൊടി പടലങ്ങൾ എന്നിവയൊക്കെ ഉള്ള സമയത്ത് ഇത് ഉപയോഗിക്കാവുന്നതാണ്. ചർമ്മം ഭംഗിയാക്കാൻ സഹായിക്കുന്ന കറ്റാർവാഴയ്ക്കൊപ്പം ചില ചേരുവകൾ കൂടി ചേർക്കാവുന്നതാണ്.

നല്ല മോയ്ചറൈസറാകാൻ കറ്റാർവാഴയും തേനും ഒരുമിച്ച് ഉപയോഗിക്കാവുന്നതാണ്. മുഖക്കുരു ഉള്ളവരാണെങ്കിൽ കറ്റാർവാഴയ്ക്ക് ഒപ്പം മഞ്ഞൾ ഉപയോഗിക്കാം. അമിതമായി എണ്ണമയം ഉള്ളവരാണെങ്കിൽ ഇതിനൊപ്പം അൽപ്പം നാരങ്ങ നീര് കൂടി ചേർക്കാവുന്നതാണ്. നന്നായി എക്സ്ഫോളിയേറ്റ് ചെയ്യാൻ ഇതിനൊപ്പം അൽപ്പം കാപ്പിപൊടി ചേർക്കാവുന്നതാണ്. മുഖക്കുരു മാറ്റാൻ ഏറെ നല്ലതാണ് കറ്റാർവാഴ ജെൽ. ചർമ്മത്തിൻ്റെ നിറ വ്യത്യാസം മാറ്റാനും ഇത് സഹായിക്കാറുണ്ട്. ഇതിലെ ആൻ്റി ഓക്സിഡൻ്റുകളും എൻസൈമുകളും ചർമ്മത്തിന് നിറം നൽകാനും അതുപോലെ പിഗ്മൻ്റേഷൻ പ്രശ്നങ്ങൾ മാറ്റാനും സഹായിക്കും. ഇത് ചർമ്മത്തിലുണ്ടാകുന്ന മുഖക്കുരുവിൻ്റെ പാടുകളെ ഇല്ലാതാക്കാനും ബെസ്റ്റാണ്. ഇതിലെ ആൻ്റി ബാക്ടീരിയൽ ഗുണങ്ങളാണ് ഇതിന് സഹായിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് ആശ്വാസം ; മംഗളൂരു–ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി; നവംബർ 26 വരെ...

0
ബെം​ഗളൂരു: മംഗളൂരു സെൻട്രൽ - ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി...

ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ കാറിന് പുറത്തുവച്ചോ ബന്ധമുണ്ടാക്കാൻ...

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ...

കുമ്പഴയിൽ ബൈക്ക് ലോറിയിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു

0
കുമ്പഴ: പുനലൂർ മൂവാറ്റുപുഴ ഹൈവേയിൽ കുമ്പഴ പാലത്തിന് സമീപം ബൈക്ക് ലോറിയിലേക്ക്...

കാർ കട്ടുകൊണ്ടുപോകുമോ എന്ന ഭയം ; വീടിന്റെ ടെറസിലേക്ക് ക്രെയ്ൻ വഴി വാഹനം മാറ്റി...

0
പാട്ന: ബിഹാറില്‍ കാർ മോഷണം പോകുമെന്ന ഭയത്തിൽ ഉടമയുടെ വിചിത്ര നടപടി....