വരുന്നു ചരിത്രത്തിലെ ഏറ്റവും വിലയേറിയ സാംസങ് ഫോണ്‍

For full experience, Download our mobile application:
Get it on Google Play

സ്മാർട്ട്ഫോണ്‍ വിപണി ഓരോ ദിവസവും പുത്തന്‍ പരീക്ഷണങ്ങളിലൂടെ കുതിക്കുകയാണ്. ഏറ്റവും പ്രമുഖ ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡായ സാംസങ് അവരുടെ ചരിത്രത്തിലെ ഏറ്റവും വിലയേറിയ സ്മാർട്ട്ഫോണ്‍ പുറത്തിറക്കാന്‍ തയ്യാറെടുക്കുന്നു എന്നതാണ് കാത്തിരിക്കുന്ന വാർത്ത. ഒരു മാസത്തിലേറെയായി ഈ ഫോണിനെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമാണെങ്കിലും ലോഞ്ച് തിയതിയുടെ സൂചന ഉള്‍പ്പടെ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. സാംസങ് കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വിലയേറിയ സ്മാർട്ട്ഫോണ്‍ ഒക്ടോബർ 25ന് പുറത്തിറങ്ങിയേക്കും എന്നാണ് റിപ്പോർട്ട്. സാംസങ് ഗ്യാലക്സി സ്സെഡ് ഫോള്‍ഡ് 6 സ്പെഷ്യല്‍ എഡിഷന്‍ എന്നാണ് ഈ മോഡലിന് പേര്. 2200 ഡോളർ അഥവാ 1,85,000 രൂപയിലായിരിക്കും ഫോണിന്‍റെ വില ആരംഭിക്കുക എന്നാണ് റിപ്പോർട്ട്. ആദ്യഘട്ടത്തില്‍ ദക്ഷിണ കൊറിയയിലും ചൈനയിലും മാത്രമായിരിക്കും ഈ ഫോണ്‍ ലഭ്യമാവുക.

സാംസങ് കമ്പനിയുടെ ഇതുവരെയുള്ള ഏറ്റവും കട്ടി കുറഞ്ഞ സ്മാർട്ട്ഫോണായിരിക്കും ഗ്യാലക്സി സ്സെഡ് ഫോള്‍ഡ് 6 സ്പെഷ്യല്‍ എഡിഷന്‍ എന്നാണ് അഭ്യൂഹങ്ങള്‍. വെറും 10 എംഎം മാത്രമായിരിക്കും ഇതിന്‍റെ കട്ടി. മുമ്പിറങ്ങിയ ഗ്യാലക്സി സ്സെഡ് ഫോള്‍ഡ് 6ന്‍റെ കട്ടി 121 മില്ലിമീറ്ററായിരുന്നു. 6.5 ഇഞ്ച് എക്സ്‍ടേണല്‍ ഡിസ്പ്ലെയും 8 ഇഞ്ച് ഇന്‍റേണല്‍ ഡിസ്പ്ലെയുമാണ് സാംസങ് ഗ്യാലക്സി സ്സെഡ് ഫോള്‍ഡ് 6 സ്പെഷ്യല്‍ എഡിഷനില്‍ വരിക. കറുത്ത നിറത്തില്‍ വരുന്ന ഫോണിന് 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുണ്ടാകും എന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
എറണാകുളം: കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു. ലക്ഷംവീട് ഉന്നതിയിൽ താമസിക്കുന്ന...

കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പങ്കെടുത്തില്ല

0
കൊല്ലം: കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി...

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...

പെരുമ്പാമ്പ് ഭീതിയില്‍ റാന്നി : ദിവസവും അഞ്ചോളം പാമ്പുകളെ പിടികൂടുന്നതായി പാമ്പുപിടുത്ത വിദഗ്ധന്‍ മാത്തുക്കുട്ടി

0
​റാന്നി : റാന്നിയിലും പരിസര പ്രദേശങ്ങളിലും പെരുമ്പാമ്പുകളുടെ സാന്നിധ്യം ഭീതിജനകമാം വിധം...