ആധാർ കാർഡ് കാണാതായോ ? വളരെ എളുപ്പത്തിൽ തന്നെ തിരികെ നേടാം

For full experience, Download our mobile application:
Get it on Google Play

രാജ്യത്തെ ഓരോ പൗരന്റെയും പ്രധാന തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. സർക്കാർ പദ്ധതികളും ആനുകൂല്യങ്ങളും ലഭിക്കുന്നതിനുള്ള ഡിജിറ്റൽ ഐഡന്റിറ്റി പ്രൂഫായും ആധാർ ഉപയോഗിക്കുന്നുണ്ട്. ബാങ്കിങ് അടക്കമുള്ള കാര്യങ്ങൾക്കും ഇന്ന് ആധാർ ആവശ്യമാണ്. ആധാർ കാർഡ് കാണാതാകുന്നത് അല്പം പ്രയാസമുണ്ടാക്കുന്ന കാര്യമാണ്. എന്നാൽ ഇത്തരത്തിൽ കാണാതായിട്ടുണ്ട് എങ്കിൽ പേടിക്കേണ്ട കാര്യമില്ല. ഓൺലൈനായും ഓഫ്ലൈനായും നിങ്ങൾക്ക് ആധാർ കാർഡ് തിരികെ ലഭിക്കാൻ ഓപ്ഷനുകളുണ്ട്. യുഐഡിഎഐ (യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ) ആണ് ആധാർ കാർഡ് ഇഷ്യൂ ചെയ്യുന്നത്. ആധാറുമായി ബന്ധപ്പെട്ട പല സേവനങ്ങളും നമുക്ക് ഓൺലൈനായും ഓഫ്‌ലൈനായും ചെയ്യാൻ സാധിക്കും. ആധാർ കാർഡ് കാണാതായാൽ ആധാർ നമ്പർ, എൻറോൾമെന്റ് ഐഡി, ആധാർ വെർച്വൽ ഐഡി, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ അല്ലെങ്കിൽ ഇമെയിൽ എന്നിവ ഉപയോഗിച്ച് ആധാർ കാർഡ് വീണ്ടെടുക്കാൻ സാധിക്കും.

ആധാർ കാർഡ് കാണാതായി പുതിയതിനായി അപേക്ഷിക്കുന്ന ആളുകൾ സാധാരണ ആധാറിന് അപേക്ഷിക്കാതെ പകരം പിവിസി കാർഡുകൾക്ക് അപേക്ഷ നൽകുന്നതാണ് നല്ലത്. എടിഎം കാർഡ് പോലെ കട്ടിയുള്ള കാർഡാണ് ആധാർ പിവിസി കാർഡ്. ഇത് പെട്ടെന്ന് നശിച്ച് പോവുകയില്ല. ആധാർ കാർഡ് കാണാതായ ആളുകൾക്ക് പിവിസി കാർഡിന് അപേക്ഷിക്കുന്നതിന് മുമ്പ് ഇ ആധാർ നേടാൻ സാധിക്കും. ഇത് പാസ്വേഡ് പ്രൊട്ടക്ട് ചെയ്ത ഇലക്ട്രോണിക് പതിപ്പാണ്. ഇത് എങ്ങനെയാണ് ലഭിക്കുന്നത് എന്ന് നോക്കാം.

ഇ ആധാർ
ആധാർ നമ്പർ അറിയാവുന്ന ആളുകൾക്ക് അവരുടെ ഇ-ആധാർ യുഐഡിഎഐ വെബ്സൈറ്റിൽ നിന്നോ എംആധാർ ആപ്പിൽ നിന്നോ നേരിട്ട് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ആധാറിന്റെ പാസ്‌വേഡ് പ്രൊട്ടക്റ്റഡ് ഇലക്ട്രോണിക് കോപ്പി യുഐഡിഎഐ ഡിജിറ്റലി സൈൻ ചെയ്തതാണ്. ഫിസിക്കൽ കോപ്പി ഉപയോഗിക്കുന്ന ഏതൊരു ആവശ്യത്തിനും ഇആധാറും ഉപയോഗിക്കാൻ സാധിക്കും. ഇ ആധാർ ലഭിക്കാനായി ചെയ്യേണ്ട കാര്യങ്ങൾ നോക്കാം.
വെബ്സൈറ്റ് വഴി ഇ ആധാർ
1. myaadhaar.uidai.gov.in/ എന്ന യുഐഡിഎഐ വെബ്‌സൈറ്റിൽ കയറുക
2. “ഡൗൺലോഡ് ആധാർ” എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
3. നിങ്ങളുടെ ആധാർ നമ്പറും ക്യാപ്‌ചയും നൽകുക.
4. നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് അയയ്‌ക്കുന്ന 4 അക്ക ഒടിപി നൽകുക
5. നിങ്ങളുടെ ഇ ആധാർ പിഡിഎഫ് ഫോർമാറ്റിൽ ഡൗൺലോഡ് ചെയ്യപ്പെടും.
6. പിന്നീടുള്ള ഉപയോഗത്തിനായി പിഡിഎഫ് ഫയൽ സേവ് ചെയ്യുക

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...