മന്ത്രി പിഎ മുഹമ്മദ് റിയാസിനെതിരെ വിമർശനവുമായി ഹൈബി ഈഡൻ എം പി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മന്ത്രി പിഎ മുഹമ്മദ് റിയാസിനെതിരെ വിമർശനവുമായി ഹൈബി ഈഡൻ എം പി. നല്ലത് വരുമ്പോൾ റോഡിന്റെ പേരിൽ റീലിട്ട് ക്രെഡിറ്റ് സ്വന്തമാക്കുന്നാളാണ് റിയാസ്. പ്രശ്നമുണ്ടാകുമ്പോൾ NHAIയെയും കേന്ദ്ര സർക്കാരിനെയും കുറ്റപെടുത്തുന്നു. ശരിയായ രീതിയിൽ വകുപ്പിൽ ഒന്നും നടക്കുന്നില്ല. ഇടപ്പള്ളി – ചേരാനല്ലൂർ ദേശീയപാതാ പ്രശ്നം നേരത്തെ അറിയിച്ചതാണ്. നിരാഹാര സമരമുൾപ്പടെ സംഘടിപ്പിച്ചിട്ടും തിരിഞ്ഞു നോക്കാൻ മന്ത്രിയോ വകുപ്പോ തയ്യാറായില്ല. അന്ന് തങ്ങൾ ഉന്നയിച്ച പ്രശ്നം, സംസ്ഥാനത്തെ ജനങ്ങൾ മുഴുവൻ ഉന്നയിക്കുന്നു. ജനം എല്ലാം തിരിച്ചറിയുന്നുണ്ടെന്നും ശക്തമായ മറുപടി നൽകുമെന്നും ഹൈബി ഈഡൻ പറഞ്ഞു.

ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇന്നലെ രംഗത്തെത്തിയിരുന്നു. മന്ത്രിക്ക് ആദ്യം തള്ളൽ, പിന്നെ വിള്ളൽ, പ്രതിഷേധം വന്നപ്പോൾ തുള്ളൽ എന്നായിരുന്നു സണ്ണിജോസഫിന്റെ പരിഹാസം. വാദിയെ പ്രതിയാക്കുകയാണ് മന്ത്രി ചെയ്യുന്നതെന്നും എൻഎച്ച് കരാർ മറിച്ച് നൽകിയതിൽ അഴിമതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ മന്ത്രി പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നാണ് സണ്ണി ജോസഫിൻ്റെ ആരോപണം. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് 1000 കോടിയോളം രൂപയുടെ അഴിമതി ഉണ്ടെന്നും കെപിസിസി പ്രസിഡന്റ് കുറ്റപ്പെടുത്തി. ദേശീയപാത കരാർ മറിച്ച് നൽകിയതിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച സണ്ണി ജോസഫ് മന്ത്രി പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്നും കുറ്റപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...