മലാപ്പറമ്പ് പെൺവാണിഭ കേന്ദ്രത്തിലെ റെയ്ഡിൽ കൂടുതൽ അറസ്റ്റ് ഉടനെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പ് പെൺവാണിഭ കേന്ദ്രത്തിലെ റെയ്ഡിൽ കൂടുതൽ അറസ്റ്റ് ഉടനെന്ന് പോലീസ്. നടത്തിപ്പുകാരിക്ക് ഒപ്പം ഉണ്ടായിരുന്ന വ്യക്തി വിദേശത്തെന്നും പോലീസ് പറഞ്ഞു. നടക്കാവ് പോലീസിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. മലാപറമ്പിലെ സെക്സ്റാക്കറ്റ് റെയ്ഡിന് പിന്നാലെ കൂടുതൽ പേരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ് പോലീസ്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നും അറസ്റ്റിലേക്ക് നീങ്ങുകയാണെന്നും പോലീസ് വ്യക്തമാക്കി. അപ്പാട്മെൻ്റ് വാടകയ്ക്ക് എടുത്ത സ്ത്രീക്ക് ഒപ്പം ഉണ്ടായിരുന്ന വ്യക്തി വിദേശത്താണ് എന്നതാണ് പോലീസ് പറയുന്നത്. പിടിയിലായത് വയനാട് സ്വദേശി ബിന്ദുവാണ്.

മുൻപും സെക്സ് റാക്കറ്റ് കേസിലെ പ്രതിയാണെന്നും 2022 ൽ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസിന്റെ പിടിയിലായിരുന്നു എന്നും പോലീസ് പറഞ്ഞു. വാടക വീട് കേന്ദ്രീകരിച്ച് അനാശാസ്യ കേന്ദ്രം നടത്തിയതിനാണ് അന്ന് അറസ്റ്റിലായത്. പിടിയിലായ നടത്തിപ്പുകാരെ വിശദമായി ചോദ്യം ചെയ്യും. 3 പേരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാം എന്ന വ്യവസ്ഥയിലാണ് കോടതി ജാമ്യത്തിൽ വിട്ടത്. വാടകക്ക് എടുത്ത അപ്പാർട്ട്മെൻ്റ് കേന്ദ്രീകരിച്ച് പെൺവാണിഭം നടക്കുന്നു എന്ന വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിൽ 9 പേരെ വെള്ളിയാഴ്ചയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുജറാത്തിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു ; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

0
​​ഗാന്ധിന​ഗർ: ​ഗുജറാത്തിലെ ​ഗാന്ധിന​ഗറിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ അപകടം. കെട്ടിടത്തിലെ ഇരുമ്പ്...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു ; വൈദ്യുതിഭവന് മുന്നിൽ ഡിവെെഎഫ്ഐ പ്രതിഷേധം

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിനിയന്ത്രണം തുടരുന്നതിനിടെ വ്യത്യസ്ത പ്രതിഷേധവുമായി ഡിവെെഎഫ്ഐ. തിരുവനന്തപുരത്ത് വൈദ്യുതിഭവന്...

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...