ലക്ഷദ്വീപ് വിഷയത്തില്‍ എം.പിമാരെ കാണാതെ പ്രഫുല്‍ പട്ടേല്‍ ഒളിച്ചോടിയതാണോ ? : ഹൈബി ഈഡന്‍ എം.പി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ കൊച്ചിയില്‍ വരാതെ ലക്ഷദ്വീപിലേക്കു പോയത് സംബന്ധിച്ച്‌ പ്രതികരണവുമായി ഹൈബി ഈഡന്‍ എം.പി. പ്രഫുല്‍ പട്ടേല്‍ കൊച്ചിയെ ഒഴിവാക്കി ലക്ഷദ്വീപിലേക്ക് പോയത് എംപിമാരെ കാണുന്നത് ഒഴിവാക്കാനാണന്ന് ഹൈബി ഈഡന്‍ പറഞ്ഞു. ലക്ഷദ്വീപിലേക്കുള്ള എംപിമാരുടെ സന്ദര്‍ശനം തടയുന്നത് ഉള്‍പ്പടെയുള്ള ഭരണകൂടത്തിന്റെ നടപടിയെ നിയമപരമായി നേരിടുമെന്നും ഇതു സംബന്ധിച്ച ഹര്‍ജി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളെല്ലാവരും പരിപൂര്‍ണമായും ലക്ഷദ്വീപ് സമൂഹത്തിനൊപ്പമാണ്. ലക്ഷദ്വീപ് സന്ദര്‍ശനത്തിനുള്ള എംപിമാരുടെ ആവശ്യവും അടുത്തകാലത്ത് ഇറക്കിയ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവും അറിയിക്കുന്നതിനാണ് എം.പിമാര്‍ നെടുമ്പാശേരിയില്‍ കാത്തു നിന്നത്. ഈ സാഹചര്യത്തിലാണ് കൊച്ചി ഉപേക്ഷിച്ച്‌ പോയിരിക്കുന്നത്. അദ്ദേഹം ഒളിച്ചോടി എന്നു പറയുന്നില്ല, ജനപ്രതിനിധികള്‍ കാത്തു നില്‍ക്കുമ്പോള്‍ ഇതു മുന്‍കൂട്ടി കണ്ടാണ് അദ്ദേഹം പോയതെന്നും ഹൈബി ഈഡന്‍ പ്രതികരിച്ചു.

ഇന്ന് ലക്ഷദ്വീപിലേക്ക് എത്തുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തി ഇവിടെ നിന്ന് മറ്റൊരു ഹെലികോപ്ടര്‍ മാര്‍ഗം ദ്വീപിലേക്ക് പോകുമെന്നാണ് അറിയിച്ചിരുന്നത്. രാവിലെ ഒന്‍പതരയോടെ പ്രഫുല്‍ പട്ടേല്‍ വിമാനത്താവളത്തിലെത്തുമെന്നായിരുന്നു അറിയിച്ചത്. ഇതനുസരിച്ച്‌ പ്രത്യേക ഹെലികോപ്ടറും തയ്യാറാക്കിയിരുന്നു. എന്നാല്‍ വിമാനത്താവളത്തിലേക്ക് പത്തരയോടെ എത്തിയ വിമാനത്തില്‍ പ്രഫുല്‍ പട്ടേല്‍ ഉണ്ടായിരുന്നില്ല.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴക്കെടുതികളിൽ വലഞ്ഞ് പത്തനംതിട്ട, കോട്ടയം ജില്ലകൾ

0
തിരുവനന്തപുരം: തിങ്കളാഴ്ച മഴയുടെ ശക്തി കുറഞ്ഞെങ്കിലും വെള്ളക്കെട്ടുകെടുതികളും മണ്ണിടിച്ചിലും ഉരുൾപൊട്ടലും തുടർന്നു....

ഒഴുകിപ്പോയ വാട്ടർടാങ്ക് പിടിക്കാൻ ശ്രമിക്കവേ അപകടം ; വെള്ളക്കെട്ടിൽ വീണ യുവാവിനെ കാണാതായി

0
കോട്ടയം: മണർകാട് വെള്ളക്കെട്ടിൽ വീണ് യുവാവിനെ കാണാതായി. മണർകാട് പറമ്പുകര സ്വദേശി...

പട്ടാപ്പകൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് സ്വർണ്ണ കവർച്ച ; പ്രതിയെ 3...

0
ആലപ്പുഴ: നഗരത്തിൽ പട്ടാപ്പകൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് കവർച്ച....

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...