ബെംഗളൂരു : അമ്മയെ കുത്തിക്കൊന്ന ശേഷം സഹോദരനെയും കൊലപ്പെടുത്താന്‍ ശ്രമിച്ച മുപ്പത്തിമൂന്നുകാരിയായ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ഒളിവില്‍ . മാതാവ് നിര്‍മലയാണ് (54) മരിച്ചത്. മകന്‍ ഹരീഷ് ചന്ദ്രശേഖര്‍ (31) പരുക്കുകളോടെ ആശുപത്രിയിലാണ്. നിര്‍മലയുടെ മകളായ പ്രതി അമൃത ഒളിവിലാണെന്നും തിരച്ചില്‍ ആരംഭിച്ചതായും പോലീസ് പറഞ്ഞു. ഞായറാഴ്ച ബെംഗളൂരു കെ.ആര്‍ പുരം പോലീസ് സ്റ്റേഷനടുത്താണു സംഭവം. പ്രതി അമൃത ചിലരിര്‍ നിന്ന് പണം കടം വാങ്ങിയിരുന്നു. ഇത് തിരിച്ചു നല്‍കാത്തതില്‍ അവര്‍ ഭീഷണിപ്പെടുത്തി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. രാമമൂര്‍ത്തി നഗറിലെ വാടക വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഹൈദരാബാദിലേക്ക് സ്ഥലംമാറ്റം ലഭിച്ചതായി അമൃത വീട്ടില്‍ അറിയിച്ചിരുന്നു.
അമ്മയെ കുത്തിക്കൊന്ന ശേഷം സഹോദരനെയും കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതി ഒളിവില്‍
RECENT NEWS
Advertisment