ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുന്നു ; മന്ത്രിസഭയിൽ ആരൊക്കെയുണ്ടാകുമെന്ന് ഇപ്പോൾ പറയാൻ ആകില്ല : രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനത്തെ ചൊല്ലിയുള്ള പരിഭവം തുടരുന്നതിനിടയിലും പതിവ് തെറ്റിക്കാതെ ഗുരുവായൂർ ക്ഷേത്രത്തിലെത്തി ദർശനം നടത്തി രമേശ് ചെന്നിത്തല. രാഷ്ട്രീയ വിഷയങ്ങളിൽ ഇതുവരെ പ്രതികരിക്കാതിരുന്ന രമേശ് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുന്നതായും വി.ഡി. സതീശന് പൂർണ്ണ പിന്തുണ നൽകുന്നതായും അറിയിച്ചു. സതീശന് എല്ലാവിധ ആശംസകളും നേരുന്നതായും അദ്ദേഹം പറഞ്ഞു. രാത്രിയും പുലർച്ചയുമായി നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരും അനുയായികളുമാണ് ഗുരുവായൂരിൽ എത്തി അദ്ദേഹത്തിനെ കണ്ട് പിന്തുണ അറിയിച്ചത്.

മന്ത്രിസഭയിൽ ആരൊക്കെയുണ്ടാകുമെന്ന് ഇപ്പോൾ പറയാൻ ആകില്ല. അക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. പത്തുവർഷത്തെ ദുർഭരണത്തിൽ നിന്നും ജനങ്ങളെ മോചിപ്പിക്കുകയാണ് ഈ സർക്കാരിന്റെ ഉത്തരവാദിത്തം. അക്കാര്യത്തിൽ സതീശന് ജനങ്ങളുടെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...

മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര...

പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി മന്ത്രി

0
ബെം​ഗളൂരു: ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...