മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും ; ഫ്ലെക്സ് ബോർഡുകൾ നീക്കാൻ നിർദ്ദേശം : തിരുവഞ്ചൂർ രാധാകൃഷ്ണൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോൺഗ്രസിൽ മുഖ്യമന്ത്രിയെ സംബന്ധിച്ച തീരുമാനം ഉചിതമായ സമയത്ത് ഹൈക്കമാൻഡ് കൈക്കൊള്ളുമെന്ന് മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. നിലവിൽ ഉയർന്നു വന്നിട്ടുള്ള തർക്കങ്ങളുടെ പശ്ചാത്തലത്തിൽ നേതാക്കളുടെ ചിത്രങ്ങൾ വെച്ചുള്ള ഫ്ലെക്സ് ബോർഡുകൾ അടിയന്തരമായി നീക്കം ചെയ്യാൻ നേതാക്കൾ തന്നെ നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. “രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കേണ്ട കാര്യമില്ല” എന്നായിരുന്നു ഫ്ലെക്സ് വിവാദത്തോടുള്ള തിരുവഞ്ചൂരിന്റെ പ്രതികരണം. മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനുള്ള പൂർണ്ണമായ അധികാരം ഹൈക്കമാൻഡിനാണെന്നും, ചർച്ചകൾ പൂർത്തിയാക്കി അനുയോജ്യമായ സമയത്ത് അവർ അത് പ്രഖ്യാപിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പാർട്ടിയിലെ പ്രധാനപ്പെട്ട മൂന്ന് നേതാക്കളും ഒരുമിച്ച് കൂടിയാലോചിച്ചാണ് ഫ്ലെക്സുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത്. പാർട്ടിക്കുള്ളിലെ അന്തരീക്ഷം ഭംഗിയായി മുന്നോട്ട് കൊണ്ടുപോകുന്നതിനും മുൻപത്തെ സാഹചര്യം നിലനിർത്തുന്നതിനുമാണ് ഈ തീരുമാനമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ കാര്യങ്ങളും നല്ല രീതിയിൽ നടന്നുപോകണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...