വെള്ളാപ്പള്ളിയുടെ പത്മഭൂഷൺ വിവാദം ; ഇടപെടാനില്ലെന്ന് കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ നൽകിയ വിഷത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി. ഏതെങ്കിലും ഒരു കേസിൽ ശിക്ഷിക്കപ്പെട്ടാൽ വേണമെങ്കിൽ കേന്ദ്രസർക്കാരിന് പത്മപുരസ്‌കാരങ്ങൾ തിരിച്ചെടുക്കാൻ കഴിയുമെന്ന് ഹൈക്കോടതി നിലപാട് വ്യക്തമാക്കി. വെള്ളാപ്പള്ളിയുടെ പത്മഭൂഷൺ ചോദ്യം ചെയ്തുകൊണ്ടുള്ള പൊതുതാൽപര്യ ഹർജി ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു. ഏതെങ്കിലും ഒരു കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തെന്ന കാരണത്താൽ പുരസ്‌കാരങ്ങൾ നിക്ഷേധിക്കപ്പെടേണ്ടതില്ല. കേസുകൾ നിലവിലുണ്ടെന്ന കാരണത്താൽ ഒരാളെ കുറ്റക്കാരനായി കണക്കാക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

വെള്ളാപ്പള്ളിക്ക് എതിരെ എടുത്ത കേസുകളിൽ ഇതുവരെ വിചാരണ പൂർത്തിയായി ശിക്ഷ വിധിച്ചിട്ടില്ലെന്നും ചില കേസുകളിൽ സുപ്രീംകോടതി നടപടികൾ സ്റ്റേ ചെയ്തിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഭാവിയിൽ ഒരു വ്യക്തി കുറ്റക്കാരനാണെന്ന് നിയമപരമായി തെളിയുകയോ അനുയോജ്യമായ സാഹചര്യങ്ങൾ ഉണ്ടാകുകയോ ചെയ്താൽ, രാഷ്ട്രപതിക്ക് ആ ബഹുമതി റദ്ദാക്കാനുള്ള അധികാരം നിലവിലുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യം വ്യക്തമാക്കി കേന്ദ്രസർക്കാരും ഒരുസത്യവാങ്മൂലം ഹൈക്കോടതിയിൽ നൽകിയിട്ടുണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജോമോൻ ജോസ് യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാനായേക്കും

0
തിരുവനന്തപുരം: യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാനായി ജോമോൻ ജോസിനെ നിയമിച്ചേക്കും....

വന്ദേമാതരം നിർബന്ധമായി ആലപിക്കണമെന്ന കേന്ദ്രസർക്കാർ ഉത്തരവിനെതിരെ നാഗാലാൻഡിൽ പ്രതിഷേധം കടുക്കുന്നു

0
നാഗാലാൻഡ്: വന്ദേമാതരം നിർബന്ധമായി ആലപിക്കണമെന്ന കേന്ദ്രസർക്കാർ ഉത്തരവിനെതിരെ നാഗാലാൻഡിൽ പ്രതിഷേധം കടുക്കുന്നു....

സമരക്കാരെ മ‍ർദിച്ചവരെ സംരക്ഷിക്കുന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് സിജെപി മാർച്ച്

0
ഡൽഹി : ജന്തർ മന്തർ പ്രതിഷേധത്തിൽ പങ്കെടുത്തവരെ മർദ്ദിച്ചവരെ സംരക്ഷിക്കുന്ന പോലീസ്...

ലക്ഷ്മിപ്രിയക്കെതിരായ പരാതി : അൻസിബയുടെ ഹർജിയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും

0
കൊച്ചി : നടി ലക്ഷ്മിപ്രിയയ്ക്കെതിരായ പരാതിയിൽ ക്രിമിനൽ കേസെടുക്കാനാകില്ലെന്ന എറണാകുളം മജിസ്ട്രേറ്റ്‌...