മുൻ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിന് എതിരായ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ വിജിലൻസിനെതിരെ ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മുൻ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിന് എതിരായ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ വിജിലൻസിനെതിരെ ഹൈക്കോടതി. കെഎം എബ്രഹാമിന്റെ സ്വാധീനത്തിലായിരുന്നു പ്രാഥമികാന്വേഷണം. സ്വത്ത് സമ്പാദന കാലയളവ് ശരിയായി പരിശോധിക്കാൻ വിജിലൻസിനായില്ല. ഇക്കാര്യങ്ങൾ വിജിലൻസ് ഒഴിവാക്കാൻ പാടില്ലായിരുന്നുവെന്നും ഹൈക്കോടതി. പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജിയിൽ ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. കെഎം എബ്രഹാമിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു കൊണ്ടാണ് വിജിലൻസിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനം നടത്തിയിട്ടുള്ളത്. കെഎം എബ്രഹാമിന്റെ സ്വാധീനത്തിലായിരുന്നു വിജിലൻസിന്റെ പ്രാഥമികാന്വേഷണം നടന്നതെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി.

2014 – 2015 കാലത്തെ സ്വത്ത് സമ്പാദനം അന്വേഷണത്തിൽ വിജിലൻസ് ഉൾപ്പെടുത്തിയില്ല. കടപ്പാക്കട ഷോപ്പിംഗ് കോംപ്ലക്‌സിന്റെ വരുമാനം അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയില്ല. ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മാണത്തിന് പണം കൈമാറിയതിലും അന്വേഷണം നടത്തിയില്ല. സ്വത്ത് സമ്പാദന കാലയളവ് ശരിയായി പരിശോധിക്കാൻ വിജിലൻസിനായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങൾ വിജിലൻസ് ഒഴിവാക്കാൻ പാടില്ലായിരുന്നുവെന്നും വസ്തുതകൾ അവതരിപ്പിക്കുന്നതിൽ വിജിലൻസിന്റെ അഭിഭാഷകന് വീഴ്ചപറ്റിയതായും ഉത്തരവിൽ പറയുന്നു. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് മുൻ ചീഫ് സെക്രട്ടറിയും നിലവിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ കെ എം എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണച്ചുമതല സിബിഐ കൊച്ചി യൂണിറ്റിന് കൈമാറിയ കോടതി കേസുമായി ബന്ധപ്പെട്ട രേഖകൾ വിജിലൻസ് എത്രയും വേഗം സിബിഐ സംഘത്തിന് കൈമാറണമെന്നും നിർദ്ദേശിച്ചു. പൊതുപ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...