നിയമത്തിന് ഹൈക്കോടതി അംഗീകാരം ; ആശുപത്രി നിരക്കുകള്‍ പ്രദര്‍ശിപ്പിക്കണം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ചികിത്സ നിരക്കും പാക്കേജ് നിരക്കും മലയാളത്തിലും ഇംഗ്ലീഷിലും ആശുപത്രികളില്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും കാണാനാവും വിധം പ്രദര്‍ശിപ്പിക്കണം എന്നതടക്കമുള്ള കേരള ക്ലിനിക്കല്‍ എസ്റ്റാ ബ്ലിഷ്മെന്‍റസ് നിയമവും ചട്ടങ്ങളും ഹൈക്കോടതി ശരിവെച്ചു. നിയമത്തിലേയും ചട്ടങ്ങളിലെയും ചില വ്യവസ്ഥകള്‍ ചോദ്യം ചെയ്ത് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന്‍ ഐഎംഎ സംസ്ഥാന ഘടകം, മെഡിക്കല്‍ ലബോറട്ടറി ഓണേഴ്സ് അസോസിയേഷന്‍ തുടങ്ങിയ ഹര്‍ജി തള്ളിയാണ് ജസ്റ്റിസ് ഹരിശങ്കര്‍ വി മേനോന്‍റെ ഉത്തരവ്. എന്നാല്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ സര്‍ക്കാരിനെ അറിയിക്കാനുള്ള സ്വാതന്ത്യം ഹർജിക്കാർക്ക് ഉണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. പൊതുജനാരോഗ്യം സംരക്ഷിക്കാൻ നിശ്ചിത നിലവാരം ഓരോ സേവനത്തിനും ഉറപ്പാക്കുന്നതിനായിരുന്നു നിയമം. റജിസ്ട്രെഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് നിയമത്തിലുള്ളത്.

എന്നാൽ ഫീ നിരക്ക്, പാക്കേജ് നിരക്ക് എന്നിവ നിര്‍വചിച്ചിട്ടില്ലെന്നും അധികൃതർക്ക് അനിയന്ത്രിതമായ അധികാരമാണ് നൽകുന്നതെന്നും ഹർജിക്കാർ വാദിച്ചു. എന്നാൽ പൊതുജനാരോഗ്യവും രോഗികളുടെ സുരക്ഷ യും ഉറപ്പാക്കാനാണ് നിയമം പാസാക്കിയതെന്നും ധാർമിക നിലവാരം ഉള്‍പ്പെടെ പ്രോത്സാഹിപ്പിച്ച് സുതാര്യയ്ക്കുയുള്ള നടപടിയാണിതെന്നും സർക്കാർ വാദിച്ചു. അനിയന്ത്രിതവും ഏകപക്ഷീയവുമായ അധികാരമാണ് അധികൃതർക്കു നൽകുന്നതെന്ന ആരോപണത്തിൽ ന്യായമല്ലാത്തതായ നടപടികളൊന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടിയിട്ടില്ലെന്നു കോടതി പറഞ്ഞു. സേവനത്തിന്റെയും ഫീസ് നിരക്ക് മലയാളത്തിലും ഇംഗ്ലിഷിലും പ്രസിദ്ധീകരിക്കണമെന്ന് നിയമത്തിൽ നിഷ്‌കർഷിക്കുന്നതിൽ തെറ്റില്ല. ആശുപത്രിയുടെ റജിസ്ട്രേഷനടക്കം റദ്ദാക്കുന്നതിൽ കൃത്യമായ നടപടി ക്രമങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, ഇന്ത്യൻ ഡെൻ്റൽ അസോസിയേഷൻ എന്നിവയിൽ നിന്നുള്ള പ്രതിനിധികളെ സ്‌റ്റേറ്റ് കൗൺസിലിൽ ഉൾപ്പെടുത്തുന്നുണ്ട്.സേവന ദാതാക്കളിൽ നിന്ന് പ്രതിനിധികളെ ഉൾപ്പെടുത്തുമ്പോൾ സേവനം സ്വീകരിക്കുന്നവരിൽ നിന്നുള്ള പ്രതിനിധികളെയും ഉൾപ്പെടുത്താമെന്നും കോടതി വിലയിരുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യാജ്യ സമ്മാനക്കൂപ്പൺ വഴി കണ്ണൂർ സ്വദേശി 3 കോടി തട്ടിയതായി പരാതി ; അന്വേഷണം...

0
കണ്ണൂർ : ലോട്ടറി നിയമങ്ങൾക്ക് വിരുദ്ധമായി സമ്മാനക്കൂപ്പൺ അച്ചടിച്ച് വിറ്റ കേസിലെ...

പിണറായി വിജയനെതിരെ ഇഡി ശുപാർശ: സർക്കാർ കേസ് എടുത്താൽ പ്രതിഷേധമുയർത്താൻ സിപിഎം

0
തിരുവനന്തപുരം : സിഎംആർഎൽ മാസപ്പടിയുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അഴിമതി...

സിപിഎമ്മിൽ ഫോൺ പരിശോധനാ വിവാദം ; ആരോപണം നിഷേധിച്ച് ജില്ലാ സെക്രട്ടറി വി.ജോയി

0
തിരുവനന്തപുരം : വാർത്ത ചോർത്തൽ കണ്ടെത്താൻ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുടെ...

യുക്രെയ്ൻ-റഷ്യ സംഘർഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ താല്പര്യത്തെ സ്വാഗതം ചെയ്ത് റഷ്യ

0
കീവ്: യുക്രെയ്ൻ-റഷ്യ സംഘർഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ താല്പര്യത്തെ സ്വാഗതം ചെയ്ത് റഷ്യ....