കോടതിയില്‍ ഹാജരാക്കുമ്പോള്‍ കുഴഞ്ഞുവീഴുന്ന പ്രതികളെ വിമർശിച്ച് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കോടതിയില്‍ ഹാജരാക്കുമ്പോള്‍ കുഴഞ്ഞുവീഴുന്ന പ്രതികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ആരോഗ്യത്തോടെ നടന്ന് പോകുന്ന പ്രതികള്‍ പെട്ടെന്ന് കുഴഞ്ഞുവീഴുകയാണ്. ഈ പ്രവണത അവസാനിപ്പിക്കണം. ഇത്തരം നെഞ്ചുവേദനയും കുഴഞ്ഞുവീഴലും തുടരാനാവില്ലെന്നും സിംഗിള്‍ ബെഞ്ച് പറഞ്ഞു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് വിമര്‍ശനം. പ്രതികള്‍ കോടതി മുറിയില്‍ കുഴഞ്ഞുവീഴുമ്പോള്‍ മജിസ്ട്രേറ്റുമാര്‍ നിസഹായരാകുമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. പ്രതികള്‍ക്ക് സമ്പൂര്‍ണ ആരോഗ്യ പരിശോധന നടത്താന്‍ മാര്‍ഗനിര്‍ദേശം നല്‍കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്ന പ്രതികള്‍ക്ക് വിദഗ്ധ ചികിത്സ നല്‍കുന്നതുമായി ബന്ധപ്പെട്ട് ജയില്‍ ഡിജിപിയോട് ഹൈക്കോടതി വിശദീകരണം തേടി. പ്രതികള്‍ക്ക് വിദഗ്ധ ചികിത്സയ്ക്ക് സൗകര്യമുണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചു. മറുപടി നല്‍കാന്‍ സംസ്ഥാന ജയില്‍ ഡിജിപിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. ജയില്‍ ഡിജിപിയെ ഹൈക്കോടതി സ്വമേധയാ കക്ഷി ചേര്‍ത്തു. പകുതി വില തട്ടിപ്പ് കേസ് പ്രതി കെ എന്‍ ആനന്ദ കുമാറിന്റെ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...