ഡ്രൈ ഡേ പ്രഖ്യാപിക്കുന്നതിലെ അധികാരം ചോദ്യം ചെയ്ത് ഹൈക്കോടതി ; സർക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും വിശദീകരണം നൽകണം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: തിരഞ്ഞെടുപ്പ് വേളകളിൽ ഡ്രൈ ഡേ (മദ്യനിരോധന ദിവസം) പ്രഖ്യാപിക്കാൻ സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും എന്ത് അധികാരമാണുള്ളതെന്ന് ഹൈക്കോടതി. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേരള അതിർത്തിയിലെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ മദ്യനിരോധനം ഏർപ്പെടുത്തിയ സംസ്ഥാന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. അബ്കാരി നിയമത്തിലോ ചട്ടങ്ങളിലോ ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാരിന് അധികാരമില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് എസ്. മനു അധ്യക്ഷനായ അവധിക്കാല ബെഞ്ചിന്റെ നിർണ്ണായക നടപടി. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് വോട്ടെടുപ്പ് നടക്കുന്ന നിശ്ചിത പ്രദേശങ്ങളിൽ മാത്രമേ നിയന്ത്രണം ഏർപ്പെടുത്താൻ നിയമപരമായി സാധിക്കൂ എന്നും പോളിംഗ് നടക്കുന്ന പരിധിക്ക് പുറത്ത് ഡ്രൈ ഡേ പ്രഖ്യാപിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് പോലും അധികാരമില്ലെന്നും കോടതി നിരീക്ഷിച്ചു. കുമളിയിലെ ഒരു ബാറുടമ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി ഈ സുപ്രധാന ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാൻ സർക്കാരിന് എവിടെ നിന്നാണ് അധികാരം ലഭിക്കുന്നതെന്ന് ചോദിച്ച കോടതി അബ്കാരി നിയമത്തിലോ ഫോറിൻ ലിക്വർ റൂൾസിലോ ഇതിന് വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടി. തമിഴ്‌നാട്ടിലെയും കേരളത്തിലെയും ചീഫ് ഇലക്ടറൽ ഓഫീസർമാർ ആവശ്യപ്പെട്ടതനുസരിച്ചാണ് നടപടിയെന്ന സർക്കാർ വാദത്തെയും കോടതി കർശനമായി ചോദ്യം ചെയ്തു. ഇത്തരമൊരു ആവശ്യം ഉന്നയിക്കാൻ കമ്മീഷന് എന്ത് നിയമപരമായ അധികാരമാണുള്ളതെന്ന് കോടതി ആരാഞ്ഞു. കൂടാതെ അതിർത്തിയിൽ നിന്ന് അഞ്ച് കിലോമീറ്റർ പരിധിയിൽ വരുന്നുണ്ടെങ്കിലും തന്റെ സ്ഥാപനം തമിഴ്‌നാട്ടിലെ വോട്ടർമാരെയോ തെരഞ്ഞെടുപ്പിനെയോ സ്വാധീനിക്കുന്ന ഒന്നല്ലെന്ന ഹർജിക്കാരന്റെ വാദവും കോടതി ശരിവെച്ചു. ഏപ്രിൽ 21 രാവിലെ 10 മണി മുതൽ ഏപ്രിൽ 23 അർദ്ധരാത്രി വരെ പ്രഖ്യാപിച്ചിരുന്ന ഡ്രൈ ഡേ ഇതോടെ ഇല്ലാതായി. വിഷയത്തിൽ കൃത്യമായ നിയമസാധുത ബോധ്യപ്പെടുത്താൻ സംസ്ഥാന സർക്കാരിനോടും തിരഞ്ഞെടുപ്പ് കമ്മീഷനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
എറണാകുളം: കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു. ലക്ഷംവീട് ഉന്നതിയിൽ താമസിക്കുന്ന...

കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പങ്കെടുത്തില്ല

0
കൊല്ലം: കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി...

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...

പെരുമ്പാമ്പ് ഭീതിയില്‍ റാന്നി : ദിവസവും അഞ്ചോളം പാമ്പുകളെ പിടികൂടുന്നതായി പാമ്പുപിടുത്ത വിദഗ്ധന്‍ മാത്തുക്കുട്ടി

0
​റാന്നി : റാന്നിയിലും പരിസര പ്രദേശങ്ങളിലും പെരുമ്പാമ്പുകളുടെ സാന്നിധ്യം ഭീതിജനകമാം വിധം...