മലപ്പുറം ജില്ലയില്‍ ഒരു വര്‍ഷത്തിനിടെ മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത് 77 പേര്‍ക്ക്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മലപ്പുറം ജില്ലയില്‍ ഒരു വര്‍ഷത്തിനിടെ മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത് 77 പേര്‍ക്കെന്ന ആരോഗ്യവകുപ്പില്‍ നിന്ന് ലഭിച്ച കണക്കുകൾ. അഞ്ച് വര്‍ഷത്തിനിടെ 126 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 27 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും കണക്കുകളിലുണ്ട്. കഴിഞ്ഞവര്‍ഷമാണ് കൂടുതല്‍പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 2025ല്‍ മസ്തിഷ്‌കജ്വരം ബാധിച്ച 77 പേരില്‍ എട്ട് രോഗികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. 2021ല്‍ ഒരൊറ്റ കേസാണ് ജില്ലയി ല്‍ റിപ്പോര്‍ട്ട് ചെയ്തത്. 2022ല്‍ രണ്ട് കേസുകളും 2023ല്‍ ആറ് കേസുകളും 2024ല്‍ 40 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഓരോ വര്‍ഷവും രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

രോഗനിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തിയതും പരിശോധനകള്‍ വ്യാപകമാക്കിയതുമാണ് രോഗികളുടെ എണ്ണം ഉയരാന്‍ കാരണമെന്ന് ആരോഗ്യ വിദഗ്ധര്‍ വി ലയിരുത്തുന്നു. രോഗം ബാധിക്കു അവരില്‍ മൂന്നിലൊന്നും 15 വയ സ്സില്‍ താഴെയുള്ള കുട്ടികളാണെന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്. 126 രോഗി കളില്‍ 40ഉം കുട്ടികളാണ്. മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളി ല്‍ രോഗം കൂടുതല്‍ മാരകമാകുന്നതായും കണ്ടെത്തിയിട്ടുണ്ട്. 28 ശതമാനമാണ് കുട്ടികളിലെ മരണനിരക്ക്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...

സാമൂഹിക സൗഹാർദ്ദം തകർക്കുന്ന പരാമർശം; വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്കെതിരെ സിപിഐഎം

0
തിരുവനന്തപുരം: വര്‍ഗ്ഗീയതക്ക്‌ വളംവെക്കുന്ന പ്രസ്‌താവനയാണ്‌ വെള്ളാപ്പള്ളി നടേശൻ നടത്തിയതെന്ന് സിപിഐഎം. സിപിഐഎം...