പമ്പയിലെ പുരോഹിത നിയമന ക്രമക്കേടിൽ ഹൈക്കോടതി ഇടപെടൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പമ്പയിലെ പുരോഹിത നിയമനത്തിലെ ക്രമക്കേടിൽ ഹൈക്കോടതി ഇടപെട്ടു. എല്ലാ ഫയലുകളും രേഖകളും ഹാജരാക്കാൻ ദേവസ്വം ബോർഡിന് കോടതി നിർദ്ദേശം നൽകി. പട്ടികയിലെ ക്രമിനൽ പശ്ചാത്തലമുള്ളവരുടെ വിശദാംശങ്ങളും ലഭ്യമാക്കണം. ഏതൊക്കെ കേസുകളിലാണ് പ്രതിയെന്നും എത്ര പേർ പ്രതിസ്ഥാനത്തുണ്ടെന്നും വ്യക്തമാക്കണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകി. സ്ഥിരമായി ചിലർക്ക് മാത്രം നിയമനം നൽകുന്നുവെന്നാണ് ഹർജി. പിതൃ പൂജ നടത്തുന്ന ബലിത്തറകളിലെ നിയമനം ബോർഡ് ഉദ്യോഗസ്ഥരുടെ ഇഷ്ടക്കാർക്ക് മാത്രമെന്നാണ് ആരോപണം. കഴിഞ്ഞ നാലു വർഷമായി കരാർ ലഭിക്കുന്നത് ഒരേ ആളുകൾക്കാണെന്ന് രേഖകൾ വ്യക്തമാക്കുന്നു. മാർക്ക് പ്രസിദ്ധീകരിക്കുന്ന പതിവ് നിർത്തിയാണ് ഇത്തവണ പട്ടിക പ്രസിദ്ധീകരിച്ചത്.

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനവുമായി ബന്ധപ്പെട്ടാണ് ബലിത്തറകളിലെ പുരോഹിത നിയമനം നടന്നത്. കഴിഞ്ഞ കുറെ വർഷങ്ങളായി ഇതിനുള്ള കരാർ ലഭിക്കുന്നത് ഒരേ ആളുകൾക്കാണ്. 2020 മുതൽ ദേവസ്വം ബോർഡ് ബലിത്തറ നടത്താൻ നിയമനം നൽകിയവരുടെ പട്ടികയാണിത്. ഓരോ വർഷവും ലിസ്റ്റിലെ ക്രമപട്ടകയിൽ മാറ്റമുണ്ടാകുമെങ്കിലും ഇവർക്ക് നിയമനം ലഭിക്കുന്നു. ഇത്തവണ കരാർ ലഭിച്ച 19 പേരിൽ 11 പേരും നാലു വർഷമായി സ്ഥിരമായി നിയമിക്കപ്പെടുന്നവരാണ്. പുരോഹിത നിയമനത്തിനായി 75 പേരാണ് അപേക്ഷിച്ചത്. ഇവരിൽ നിന്ന് ഇന്റർവ്യൂ നടത്തിയാണ് നിയമനം.

ഇന്റർവ്യൂവിന് വന്ന 75 പേരിൽ നിയമനം ലഭിച്ചത് എട്ട് പുതുമുഖങ്ങൾക്ക് മാത്രം. ബാക്കി 11 പേരും സ്ഥിരമായി നിയമിക്കപ്പെടുന്നവരാണ്. അപേക്ഷ വാങ്ങി നടത്തുന്ന ഇന്റർവ്യൂവിലാണ് ക്രമക്കേട് നടക്കുന്നത്. മുൻ വർഷങ്ങളിൽ നിയമനം ലഭിക്കുന്നവർക്ക് കിട്ടുന്ന മാർക്ക് പ്രസിദ്ധീകരിച്ചിരുന്നു. ഇത്തവണ ഇതും അവസാനിപ്പിച്ചു. പുരോഹിതർ നൽകുന്ന ക്വട്ടേഷൻ തുകയും ഇത്തവണ വെളിപ്പെടുത്താതെയാണ് പട്ടിക പ്രസിദ്ധീകരിച്ചിട്ടുള്ളത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’നടന്നുപോയ ആൾക്ക് ആശുപത്രിയിൽ എത്തിയപ്പോൾ പ്ലാസ്റ്റർ’;; വാർഡ് കൗൺസിലറുടെ വീഡിയോയുമായി V ജോയ്

0
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ ഗിരികുമാറിന്റെ വീഡിയോയുമായി വി ജോയ്...

​സി.എം.ആർ.എൽ ഇടപാടിൽ കടുത്ത നീക്കങ്ങളുമായി കേന്ദ്ര ഏജൻസി; വീണയെ വീണ്ടും ചോദ്യം ചെയ്യും

0
കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ ടിയെ എന്‍ഫോഴ്‌സ്‌മെന്റ്...

കേന്ദ്രത്തിന്റെ എഫ്.സി.ആർ.എ നീക്കം ന്യൂനപക്ഷ വിരുദ്ധം; നിയമ ഭേദഗതി പിൻവലിക്കണമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: എഫ്‌സിആര്‍എ ചട്ട ഭേദഗതി ന്യൂനപക്ഷ വേട്ട ലക്ഷ്യമിട്ടുള്ളതാണെന്നും ചട്ടം അടിയന്തരമായി...

നിയമലംഘനത്തിന് കര്‍ശന നടപടി സ്വീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ്

0
പത്തനംതിട്ട: ജില്ലയില്‍ നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട...