ബസ് കൺസഷൻ വർധന : 50 പൈസയുടെ കാലം കഴിഞ്ഞെന്ന് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: അമ്പതുപൈസയുടെയും ഒരു രൂപയുടെയുമൊക്കെ മൂല്യം കുറഞ്ഞിട്ട് വര്‍ഷങ്ങളായെന്നും മാറിയ സാഹചര്യം വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥി സംഘടനകളും മനസിലാക്കണമെന്നും ഹൈക്കോടതി. ബസ് കണ്‍സഷനുമായി ബന്ധപ്പെട്ടാണ് കോടതിയുടെ നിരീക്ഷണം. വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാത്തതിനാല്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തി മൂന്നു സ്വകാര്യബസ് കണ്ടക്ടര്‍മാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളും കുറ്റപത്രങ്ങളും റദ്ദാക്കിയാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ നിര്‍ദ്ദേശം.

കണ്‍സഷന്‍ ചാര്‍ജ് വര്‍ധിപ്പിക്കല്‍ സര്‍ക്കാരിന്റെ നയതീരുമാനമായതിനാല്‍ കോടതിക്ക് നിര്‍ദ്ദേശം നല്‍കാനാവില്ല. പക്ഷേ സര്‍ക്കാരും വിദ്യാര്‍ത്ഥി സംഘടനകളും മാറിയ സാഹചര്യങ്ങള്‍ വിലയിരുത്തണം. ബസ് ഉടമകള്‍ക്ക് കണ്‍സഷന്‍ വര്‍ദ്ധനയ്ക്കായി സര്‍ക്കാരിനെയും ഗതാഗതവകുപ്പിനെയും സമീപിക്കാം. എന്നാല്‍ കണ്‍സഷന്‍ നിലവിലുള്ള സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളോടു വിവേചനപരമായി പെരുമാറാന്‍ ബസുടമകള്‍ക്കും ജീവനക്കാര്‍ക്കും കഴിയില്ല. വിദ്യാര്‍ത്ഥികള്‍ക്കും മറ്റു യാത്രക്കാര്‍ക്കും ഒരേ പദവിയാണുള്ളതെന്നും കോടതി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...