കോട്ടയത്ത് റബർ ഫാക്ടറി അടച്ചു പൂട്ടാന്‍ ഹൈക്കോടതി ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കോട്ടയം പാലാ കരൂരിലെ റബർ ഫാക്ടറി അടച്ചു പൂട്ടാന്‍ ഹൈക്കോടതി ഉത്തരവ്. ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി ഉയർത്തിയ ഫാക്ടറി പൂട്ടണമെന്ന കോടതി വിധിയില്‍ ആശ്വാസിക്കുകയാണ് പ്രദേശവാസികൾ. പാലാ മുനിസിപ്പാലിറ്റി രണ്ടാം വാര്‍ഡിലെ റബർ ഫാക്ടറിയുടെ പ്രവർത്തനം നിർത്തിവെക്കാനാണ് ഹൈക്കോടതി ഉത്തരവ്. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആക്ഷൻ കൗൺസിൽ നൽകിയ ഹരജി പരിഗണിച്ചാണ് കോടതി നടപടി. മുനിസിപ്പാലിറ്റിയുടെയും വായൂ മലിനീകരണ നിയന്ത്രണ ബോര്‍ഡിൻ്റെയും ലൈസന്‍സ് ഇല്ലാതെയായിരുന്നു ഫാക്ടറിയുടെ പ്രവർത്തനം.

ഫാക്ടറിയില്‍ നിന്നുള്ള വിഷവാതകങ്ങളും മലിന ജലവും സമീപത്തെ കുടിവെള്ള സ്രോതസുകളും ളാലം തോടും അയല്‍പുരയിടങ്ങളും മലിനമാക്കുന്നതായും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 10 വര്‍ഷം പൂട്ടിക്കിടന്ന ശേഷം അടുത്തിടെയാണ് ഫാക്ടറി പ്രവര്‍ത്തനം പുനരാരംഭിച്ചത്. അനധികൃത പ്രവർത്തനത്തിനെതിരെ നിരവധി പരാതികൾ നൽകി. എന്നാൽ നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് അക്ഷൻ കൗൺസിൽ കോടതിയെ സമീപിച്ചത്. കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകാനാണ് ഫാക്ടറി നടത്തിപ്പുകാരുടെ നീക്കം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

ഷഹ്‌സാദ് ഭട്ടി ഭീകര ശൃംഖലയുടെ വേരറുത്ത് അന്വേഷണ ഏജൻസികൾ; വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലായത്...

0
ദില്ലി: രാജ്യത്ത് വൻ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന വൻ ക്രിമിനൽ ഭീകര ബന്ധമുള്ള...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

രണ്ട് മാസത്തിനകം മറുപടി നൽകണം; ദേശീയ നഴ്സിംഗ് കമ്മീഷൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിന് ദില്ലി...

0
ദില്ലി: രാജ്യത്ത് ദേശീയ നഴ്സിംഗ് & മിഡ്‌വൈഫറി കമ്മീഷൻ രൂപീകരിക്കുന്നത് വൈകുന്നതിൽ...