92വയസുകാരന്റെ വീടിന് ഭീഷണിയായി അയലത്തെ പറമ്പിൽ നിന്നിരുന്ന വൻമരങ്ങൾ മുറിച്ചുമാറ്റാൻ ഉത്തരവിട്ട് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പള്ളുരുത്തിയിൽ 92വയസുകാരന്റെ വീടിന് ഭീഷണിയായി അയലത്തെ പറമ്പിൽ നിന്നിരുന്ന വൻമരങ്ങൾ മുറിച്ചുമാറ്റാൻ ഉത്തരവിട്ട് ഹൈക്കോടതി. സി ജെ മാത്യുസിന്റെ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദേശം. രാമേശ്വരം വില്ലേജിൽ 4.2 സെന്റ് സ്ഥലത്താണ് ഹർജിക്കാരന്റെ വീട്. തൊട്ടടുത്ത പറമ്പിലെ അതിർത്തിയിലുള്ള വൻമരങ്ങൾ വീടിന് അപകടകരമാം വിധം വളർന്നതോടെയാണ് ഇയാൾ പരാതി നൽകിയത്. ഈ ഭൂമി കാട് പിടിച്ച് ഇഴ ജന്തുക്കളടക്കം നിറഞ്ഞുവെന്ന് പരാതിക്കാരൻ ഉന്നയിച്ചിരുന്നു. എന്നാൽ സ്ഥലത്തിന്റെ ഉടമസ്ഥത സംബന്ധിച്ച് തർക്കം ഉള്ളതിനാൽ ഇവിടെ കയറാനാകില്ലെന്നായിരുന്നു സ്ഥലമുടമ കോടതിയിൽ അറിയിച്ചത്.

ഇതോടെ അടിയന്തര ആവശ്യമെന്ന് കണ്ടെത്തിയാൽ ഉടമയെ അറിയിക്കാതെ തന്നെ കോർപ്പറേഷന് മരങ്ങൾ വെട്ടിനീക്കാൻ അധികാരമുണ്ടെന്ന് കോടതി പറഞ്ഞു. ഈ അധികാരം നിലനിൽക്കെ വയോധികനെ പരാതിയുടെ പേരിൽ വലച്ച കൊച്ചി കോർപ്പറേഷൻ നടപടി നാണക്കേടാണെന്ന് വിമർശിച്ച കോടതി, ഒരു മാസത്തിനകം മരങ്ങൾ മുറിച്ചുനീക്കാൻ നിർദേശിച്ച് ഉത്തരവിടുകയായിരുന്നു. ഇക്കാര്യം നടപ്പാക്കുന്നുണ്ടോയെന്ന് ജില്ലാ കളക്ടറും ആർഡിഒയും ഉറപ്പാക്കണമെന്ന് കോടതി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അങ്കമാലിയിൽ നടത്തിയ മയക്കുമരുന്ന് വേട്ടയിൽ കാറിൽ കടത്തുകയായിരുന്ന 12 കിലോ കഞ്ചാവ് പിടികൂടി

0
കൊച്ചി: അങ്കമാലിയിൽ നടത്തിയ മയക്കുമരുന്ന് വേട്ടയിൽ കാറിൽ കടത്തുകയായിരുന്ന 12 കിലോ...

മെസ്സിയുടെ പേരിലെ തട്ടിപ്പ് ; ഇടപാടുകാരുടെ രേഖകൾ പരിശോധിച്ച് എസ്ഐടി

0
കൊച്ചി : ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം...

അച്ഛനെ തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തി ; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

0
തിരുവനന്തപുരം: അച്ഛനെ തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ...

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ സീസണിന് ഒക്ടോബർ 10-ന് തുടക്കം

0
ന്യൂഡൽഹി : ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ സീസണിന് ഒക്ടോബർ 10-ന്...