പോത്തിന് എന്തോന്ന് ഫയര്‍ഫോഴ്സ് ? തിരുവല്ലയില്‍ വിരണ്ടോടിയ പോത്ത് ആക്രമിച്ചു ; ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ അടക്കം 7 പേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : തിരുവല്ലയിലെ വളഞ്ഞവട്ടത്ത് വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തില്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ അടക്കം 7 പേര്‍ക്ക് പരിക്ക്. തിരുവല്ല വളഞ്ഞവട്ടം സ്വദേശി സുരേഷിന്റെ ഉടമസ്ഥതയിലുള്ള പോത്താണ് വിരണ്ടോടിയത്. ഇന്ന് രാവിലെ ഏഴ് മണിയോടെ ആയിരുന്നു സംഭവം. വളഞ്ഞവട്ടം സ്വദേശികളായ ബ്ലസന്‍, അച്ചന്‍കുഞ്ഞ്, കുഞ്ഞുമോന്‍, ബോബി, വിജയന്‍, ദാസപ്പന്‍, തിരുവല്ല ഫയര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ വര്‍ഗീസ് ഫിലിപ്പ് എന്നിവര്‍ക്കാണ് പരിക്കേറ്റത്‌. അഞ്ച് മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് പോത്തിനെ പിടിച്ചു കെട്ടിയത്. കയറു പൊട്ടിച്ച് ഓടിയ പോത്ത്, അച്ചന്‍കുഞ്ഞിനെയും ഭാര്യ ശോശാമ്മയെയും ഇടിച്ചിട്ടു. ബ്ലസന്റെ കാലിനാണ് പരിക്ക്. പോത്തിനെ പിടിക്കാന്‍ ശ്രമിച്ച ഫയര്‍ ഫോഴ്സ് ഓഫീസര്‍ വര്‍ഗീസ്‌ ഫിലിപ്പിന്റെ കാലില്‍ പോത്ത് കയറി നില്‍ക്കുകയും ചെയ്തു. ദാസപ്പന്‍ നായരെയും വിജയനെയും പോത്ത് ഇടിച്ചിടുകയും ചെയ്തു.

കടപ്ര പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ബോബിയുടെ കൈക്കും പരിക്ക് സംഭവിച്ചു. പോലീസും ഫയര്‍ ഫോഴ്സും ചേര്‍ന്ന് പഴവും വെള്ളവും കൊടുത്ത് പോത്തിനെ തണുപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. രണ്ടര കിലോമീറ്റര്‍ ചുറ്റളവിലെ ജനവാസ മേഖലയിലൂടെയും കൃഷിയിടതിലൂടെയും പോത്ത് ഓടി. ഒടുവില്‍ പോത്തിന്റെ ഉടമസ്ഥനെത്തി വടമിട്ട് കുരുക്കിയാണ് പോത്തിനെ പിടികൂടിയത്. പോത്തിനെ നിരീക്ഷിച്ചു വരികയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജപ്പാനിൽ മലയാളി യുവതി ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച സംഭവം ; ദേവികയുടെ മൃതദേഹം...

0
ഇരിട്ടി: ജപ്പാനിലെ ഗിഫുവിൽ ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ...

വീഴ്ചകളുടെ ഉത്തരവാദിത്വം നേതാക്കൾ ഏറ്റെടുക്കണം ; നിർദേശവുമായി സിപിഎം കരട് രേഖ

0
തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പരാജയങ്ങളുടെയും സംഘടനാപരമായ വീഴ്ചകളുടെയും ഉത്തരവാദിത്വം നേതാക്കൾ ഏറ്റെടുക്കണമെന്ന്...

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു ; ഡൽഹിയിൽ യെല്ലോ അലർട്ട്

0
ന്യൂഡൽഹി: ബിഹാറിനും ഉത്തർപ്രദേശിനും പുറമേ ഉത്തരാഖണ്ഡിലും നാശം വിതച്ച് കനത്ത മഴ....

ആക്രിയായി റെയിൽ ക്ലിപ്പ് മുതൽ തീവണ്ടി എൻജിൻവരെ ; പഴയപാലങ്ങൾ പൊളിച്ചുവിറ്റ്‌ റെയിൽവേ

0
പയ്യന്നൂർ : പഴയ പാലങ്ങൾ റെയിൽവേ ആക്രിവിലയ്ക്ക്‌ വിൽക്കുന്നു. 1907-ൽ ബ്രിട്ടീഷുകാർ...