സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ഫെബ്രുവരി 12-ന് ദേശീയ പണിമുടക്ക് ; റാന്നി മണ്ഡലത്തില്‍ പ്രചരണ ജാഥ

For full experience, Download our mobile application:
Get it on Google Play

റാന്നി: കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ഫെബ്രുവരി 12-ന് നടത്തുന്ന ദേശീയ പണിമുടക്കിന്റെ പ്രചരണാർത്ഥം റാന്നി മണ്ഡലത്തില്‍ നടത്തിയ വാഹന പ്രചരണജാഥ സി.പി.എം ജില്ലാ സെക്രട്ടറി രാജു എബ്രഹാം എക്സ് എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ​തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, ​മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, ​തൊഴിലാളി ദ്രോഹ നടപടികൾ അവസാനിപ്പിക്കുക,
​പൊതുമേഖലാ ഓഹരി വിൽപ്പനയും ആസ്തി വിൽപ്പനയും അവസാനിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്‌.

കെ.എന്‍ ബാലന്‍ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്ടന്‍ കെ.കെ സുരേന്ദ്രന്‍, വൈസ് ക്യാപ്ടന്‍ എം.വി പ്രസന്നകുമാര്‍, മാനേജര്‍ വി.കെ സണ്ണി, എല്‍.ഡി.എഫ് കണ്‍വീനര്‍ ജോജോ കോവൂര്‍, എസ്‌.ആര്‍ സന്തോഷ് കുമാര്‍, ബിനോയ് കുര്യാക്കോസ്, സന്തോഷ് കെ.ചാണ്ടി, ജിതിന്‍ രാജ്, ടി.എന്‍ ശിവന്‍കുട്ടി, കെ.കെ മധു, സി.ടി കുര്യാക്കോസ്, തെക്കേപ്പുറം വാസുദേവന്‍, ജോര്‍ജ് മാത്യു, സി.എസ് ഷിനു, സതികുമാരി, ശോഭന, സിന്ധു, ശോഭന എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജപ്പാനിൽ മലയാളി യുവതി ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച സംഭവം ; ദേവികയുടെ മൃതദേഹം...

0
ഇരിട്ടി: ജപ്പാനിലെ ഗിഫുവിൽ ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ...

വീഴ്ചകളുടെ ഉത്തരവാദിത്വം നേതാക്കൾ ഏറ്റെടുക്കണം ; നിർദേശവുമായി സിപിഎം കരട് രേഖ

0
തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പരാജയങ്ങളുടെയും സംഘടനാപരമായ വീഴ്ചകളുടെയും ഉത്തരവാദിത്വം നേതാക്കൾ ഏറ്റെടുക്കണമെന്ന്...

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു ; ഡൽഹിയിൽ യെല്ലോ അലർട്ട്

0
ന്യൂഡൽഹി: ബിഹാറിനും ഉത്തർപ്രദേശിനും പുറമേ ഉത്തരാഖണ്ഡിലും നാശം വിതച്ച് കനത്ത മഴ....

ആക്രിയായി റെയിൽ ക്ലിപ്പ് മുതൽ തീവണ്ടി എൻജിൻവരെ ; പഴയപാലങ്ങൾ പൊളിച്ചുവിറ്റ്‌ റെയിൽവേ

0
പയ്യന്നൂർ : പഴയ പാലങ്ങൾ റെയിൽവേ ആക്രിവിലയ്ക്ക്‌ വിൽക്കുന്നു. 1907-ൽ ബ്രിട്ടീഷുകാർ...