ഇടുക്കി പൂപ്പാറയില്‍ 56 കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ഇടുക്കി പൂപ്പാറയില്‍ 56 കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം. പുഴ, റോഡ് പുറമ്പോക്കുകളിലെ കെട്ടിടങ്ങള്‍ സഹതിം ഒഴിപ്പിക്കണമെന്ന് ഉത്തരവ്. ആറാഴ്ചയ്ക്കുള്ളില്‍ നടപടി സ്വീകരിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. 2022 ല്‍ ആണ് കയ്യേറ്റം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രദേശിക നേതൃത്വം ഹൈക്കോടതിയെ സമീപിച്ചത്. ഇതിലാണ് ഇപ്പോള്‍ ഉത്തരവ് വന്നിരിക്കുന്നത്. ബിജു കുമാരന്‍, തഷ്‌കന്റ് നാഗയ്യ എന്നിവരുടെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ബിജെപി പ്രാദേശിക നേതൃത്വം ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് തങ്ങള്‍ മാത്രമല്ല കയ്യേറിയിട്ടുള്ളതെന്നും നിരവധിയായ കയ്യേറ്റങ്ങള്‍ ഉണ്ടെന്നും ഈ രണ്ടു കക്ഷികള്‍ ഹൈക്കോടതിയില്‍ പറയുന്നു. തുടര്‍ന്ന് ജില്ലാ കളക്ടറോടും റവന്യൂ വിഭാഗത്തിനോടും അന്വേഷണം നടത്താന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു.

ഈ അന്വേഷണത്തിലാണ് പന്നിയാര്‍ പുഴയ്ക്ക് സമീപം കയ്യേറി കെട്ടിടങ്ങളും വീടുകളും നിര്‍മ്മിച്ചിട്ടുണ്ടെന്ന് കണ്ടത്തിയത്. അന്വേഷണ റിപ്പോര്‍ട്ട് അമിക്കസ്‌ക്യൂറി മുഖാന്തരം കളക്ടര്‍ ഹൈക്കോടതിയ്ക്ക് നല്‍കിയത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞമാസം 17ന് കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിറക്കിയത്. എന്നാല്‍ ആക്ഷന്‍ കൗണ്‍സില്‍ വലിയ പ്രതിഷേധത്തിലാണ്. ആദ്യഘട്ടത്തില്‍ കോടതി തങ്ങളെ കേട്ടില്ലെന്നും ഇന്ന് കേള്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ വ്യക്തമാക്കി. 60 വര്‍ഷമായി താമസിക്കുന്നയാളുകളാണ് തങ്ങള്‍. കയ്യേറ്റക്കാരല്ല മറിച്ച് കുടിയേറ്റക്കാരാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവോണം ബമ്പർ : ആകെ സമ്മാനം 125 കോടി ; ഇതുവരെ 230 കോടിയുടെ...

0
കാഞ്ഞങ്ങാട് : തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ വില്പനയിൽ റെക്കോർഡ്. ഇതുവരെ 59...

എല്ലാം പൊതുരേഖകൾ, ഒളിപ്പിച്ചുവെക്കാനൊന്നുമില്ല ; വരുമാനം മറച്ചുവെച്ചുവെന്ന ആരോപണം തള്ളി റിയാസ്

0
കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പ് സത്യവാങ്മൂലവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിലും...

സ്പീക്കറുടെ ഓഫീസിനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത് ; രമ്യ ഹരിദാസിനെതിരെ കടുപ്പിച്ച് തിരുവഞ്ചൂർ

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ ഉൾപ്പെട്ട പാളയം പ്രദീപിനെ അഡീഷണൽ പി...

ബിഹാറിലും ഉത്തർപ്രദേശിലും നദികളിൽ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിൽ ; രണ്ട് ദിവസം മഴ...

0
ഡൽഹി : ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ മുന്നറിയിപ്പ് തുടരുന്നു. ശക്തമായ മഴയ്ക്ക്...