ഏത് മതത്തിൽപ്പെട്ട പെൺമക്കൾക്കും പിതാവില്‍ നിന്നും വിവാഹ ധനസഹായത്തിന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഏത് മതത്തിൽപ്പെട്ട പെൺമക്കൾക്കും പിതാവില്‍ നിന്നും വിവാഹ ധനസഹായത്തിന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി. ക്രിസ്ത്യൻ മതവിഭാഗത്തിൽപ്പെട്ട രണ്ട് പെണ്‍കുട്ടികൾ നൽകിയ ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്. വിവാഹ മോചിതരായ മാതാപിതാക്കളുടെ മക്കളാണ് വിവാഹ ധനസഹായത്തിന് പിതാവിൽ നിന്നും പണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. അമ്മയോടൊപ്പം താമസിക്കുന്ന മക്കൾ സാമ്പത്തിക ശേഷിയുള്ള പിതാവിൽ നിന്നും വിവാഹചെലവിനായി 45 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ധനസഹായത്തിനായി പാലക്കാട് കുടുംബ കോടതിയിൽ കേസും നൽകിയിരുന്നു. എന്നാൽ വിവാഹം ആവശ്യത്തിനായി ഏഴര ലക്ഷം രൂപ അനുവദിക്കാനായിരുന്നു കുടുംബ കോടതി ഉത്തരവ്. ഈ തുക കുറഞ്ഞുപോയെന്ന് ചൂണ്ടിക്കാട്ടിയാണ് പെണ്‍മക്കൾ ഹൈക്കോടതിയെ സമീപിച്ചത്. മക്കളെ പഠിപ്പിച്ചത് താനാണെന്നും ഇനിയും പണം നൽകില്ലെന്നും പിതാവ് നിലപാടെടുത്തു.

എന്നാൽ ക്രിസ്ത്യൻ മത വിഭാഗത്തിൽപ്പെട്ട പെണ്‍കുട്ടികൾക്ക്, വിവാഹച്ചെലവിന് പിതാവിൽ നിന്ന് അവകാശം ഉന്നയിക്കാനാകുമോ എന്നതാണ് ഹൈക്കോടതി പരിശോധിച്ചത്. ഹിന്ദു ഏറ്റെടുക്കൽ നിയമപ്രകാരം യുവതികൾക്ക് പിതാവിൽ നിന്ന് വിവാഹ സഹായം ലഭിക്കാൻ അർഹതയുണ്ട്. 2011 മറ്റൊരു കേസിൽ, ഏത് മതവിഭാഗത്തിൽപ്പെട്ട പെണ്‍കുട്ടികൾക്കും തങ്ങളുടെ വിവാഹത്തിന് പിതാവിൽ നിന്നും സഹായം ലഭിക്കാൻ അർഹതയുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇത് കൂടി പരിഗണിച്ചാണ് ഹർജ്ജിക്കാരിയായ യുവതിക്ക് വിവാഹധനസഹായം നൽകാൻ പിതാവിനോട് നിർദേശിച്ചത്. 15ലക്ഷം രൂപ നല്കാനാണ് ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ; യെല്ലോ അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്...

ഇറാനുമായുള്ള ചർച്ചകൾക്ക് ശേഷം സ്വിറ്റ്സർലൻഡിൽനിന്ന് മടങ്ങി ജെ ഡി വാൻസ്

0
ബർഗൻസ്റ്റോക്ക്: പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാനായി ഒപ്പുവെച്ച 14 ഇന ധാരണാപത്രവുമായി ബന്ധപ്പെട്ട്...

മുക്കുപണ്ടം സ്വർണമാണെന്ന് വിശ്വസിപ്പിച്ച് യുവാവിൽനിന്ന് 10 ലക്ഷം തട്ടി ; വയോധിക ഉൾപ്പെടെ മൂന്നുപേർ...

0
തൃശൂര്‍: രണ്ടു കിലോ തൂക്കം വരുന്ന മുക്കുപണ്ടം സ്വര്‍ണമാണെന്ന് വിശ്വസിപ്പിച്ച് യുവാവില്‍നിന്ന്...

10 വയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ 50കാരൻ അറസ്റ്റിൽ

0
ആലപ്പുഴ: 10 വയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ 50കാരൻ അറസ്റ്റിൽ. ആറാട്ടുപുഴ സ്വദേശി...