പെരുന്നാൾ അവധി ദിനങ്ങളിൽ വിപുലമായ തയ്യാറെടുപ്പുമായി ദുബായ് ആർടിഎ ; വ്യാഴാഴ്ച മുതൽ പാർക്കിംഗും സൗജന്യം

For full experience, Download our mobile application:
Get it on Google Play

പെരുന്നാൾ ആഘോഷത്തിന് വിപുലമായ തയ്യാറെടുപ്പുകളാണ് ദുബായ് ആർടിഎ ഒരുക്കിയിരിക്കുന്നത്. റംസാൻ 29-ന് വ്യാഴാഴ്ച മുതൽ പൊതു സ്ഥലങ്ങളിലെ പാർക്കിങ് സൗജന്യമായിരിക്കുമെന്ന് ആർടിഎ അറിയിച്ചു. മൾടി ലെവൽ പാർക്കിംഗിന് പണം നൽകേണ്ടിവരും. ഈദുൽഫിത്തർ വെള്ളിയാഴ്ചയമാണെങ്കിൽ തിങ്കാളാഴ്ച രാവിലെ വരെയും, ശനിയാഴ്ചയാണ് ഈദുൽ ഫിത്തറെങ്കിൽ ചൊവ്വാഴ്ച രാവിലെ വരെയും പാർക്കിംഗ് സൗജന്യമായിരിക്കും.

വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ ദുബായ് മെട്രോ – ട്രാം എന്നിവ പുലർച്ചെ അഞ്ച് മുതൽ അടുത്ത ദിവസം പുലർച്ചെ ഒരു മണി വരെ സർവ്വീസ് നടത്തും. രാവിലെ ആറ് മണി മുതൽ പുലർച്ചെ ഒരു മണിവരെ ബസ് സർവ്വീസ് ഉണ്ടാകുമെന്ന് ആർടിഎ അറിയിച്ചു. മറൈൻ ട്രാൻസ്‌പോർട്ടിലും അബ്രകളുടെയും ദുബായ് ഫെറിയുടെയും സമയത്തിൽ മാറ്റമുണ്ട്. രാവിലെ പത്ത് മണി മുതൽ രാത്രി 11.35 വരെയാകും അബ്ര സർവ്വീസ്. ദുബായ് ഫെറി, വാട്ടർ ടാക്‌സി എന്നിവയും കൂടുതൽ സമയം സർവ്വീസ് നടത്തും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം : പ്രതിക്ക് തടവും പിഴയും വിധിച്ച്‌ പത്തനംതിട്ട...

0
പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് ബന്ധം സ്ഥാപിക്കുകയും...

പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്‍റെ എം.സി.എഫിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്‍റെ എം.സി.എഫിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി....

വടശ്ശേരിക്കര ജംഗ്ഷനില്‍ പൈപ്പ് പൊട്ടിയ ഭാഗത്തെ റോഡ് പൂർണ്ണമായി പുനരുദ്ധരിച്ചു

0
വടശ്ശേരിക്കര : മണ്ണാറകുളഞ്ഞി - ശബരിമല പാതയിൽ വടശ്ശേരിക്കര ജംഗ്ഷന് സമീപം...