ഗവേഷക വിദ്യാർഥിയെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസിൽ കേരള സർവകലാശാല സംസ്കൃതം അധ്യാപിക വിജയകുമാരിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഗവേഷക വിദ്യാർഥിയെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസിൽ കേരള സർവകലാശാല സംസ്കൃതം അധ്യാപിക വിജയകുമാരിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. വിജയകുമാരി നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി ഇടപെടൽ. സംഭവത്തിൽ പോലീസിനോട് കോടതി വിശദീകരണം തേടി. കാര്യവട്ടം ക്യാമ്പസിലെ പി എച്ച് ഡി വിദ്യാർഥി വിപിൻ വിജയനെതിരെയാണ് വകുപ്പ് മേധാവി ജാതി അധിക്ഷേപം നടത്തിയത്. പുലയ സമുദായത്തിൽ പെട്ട തന്നോട് പുലയന്മാർ സംസ്കൃതം പഠിക്കണ്ടന്നും പുലയനും പറയനും വന്നതോടെ സംസ്കൃത വിഭാഗത്തിന്റെ മഹിമ നശിച്ചുവെന്നും ഡോ. സി എൻ വിജയകുമാരി നിരന്തരമായി വിദ്യാർഥിയോട് പറഞ്ഞിരുന്നു.

അക്കാദമിക് യോഗ്യതയില്ലാത്തതിനാൽ കാര്യവട്ടം ക്യാമ്പസിലെ ഗവേഷക വിദ്യാർഥിയായ വിപിൻ വിജയന് പി എച്ച് ഡി അനുവദിക്കരുതെന്ന് ചൂണ്ടിക്കാണിച്ച് ഡീനായ ഡോ. സി എൻ വിജയകുമാരി വൈസ് ചാൻസർക്ക് കത്ത് നൽകാൻ കാരണം പ്രബന്ധ ഗൈഡ് ആയ അധ്യാപികയോടുള്ള ഉദ്യോഗസ്ഥ തല പ്രശ്നങ്ങളും തൻറെ സമുദായത്തിനോടുള്ള സ്പർദ്ദയും മൂലമാണെന്നും വിപിൻ നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഹമ്മദ് ഷിയാസ് എംഎല്‍എ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയില്‍ ; അഭിനന്ദിച്ച് ഹിന്ദു ഐക്യവേദി നേതാക്കള്‍

0
കൊച്ചി: കൊച്ചിയില്‍ ബാലഗോകുലം സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയില്‍ പങ്കെടുത്ത...

ട്രംപിന്റെ തീരുവ നയങ്ങൾ ; വിമർശനവുമായി ബെൽജിയം പ്രധാനമന്ത്രി

0
വാഷിംഗ്‌ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അസ്ഥിരമായ വ്യാപാര നയങ്ങളെയും...

പിക്കാക്സ് മലയിലേക്ക് ഉടന്‍ ആക്രമണം നടത്താന്‍ ഉത്തരവിട്ടേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

0
വാഷിങ്ടണ്‍: ഇറാന്റെ ആണവ സമ്പുഷ്ടീകരണകേന്ദ്രം സ്ഥിതി ചെയ്യുന്നുവെന്ന് കരുതപ്പെടുന്ന പിക്കാക്സ് മലയിലേക്ക്...

കയ്പമംഗലം അപകടം ; തങ്ങള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് ദേശീയപാത അതോറിറ്റി

0
തൃശൂര്‍: കയ്പമംഗലം പനമ്പിക്കുന്നില്‍ നിര്‍മാണത്തിലുള്ള ദേശീയപാത 66ല്‍ വാഹനാപകടത്തില്‍ എട്ട് പേര്‍...