ജിജി സജിയുടെ അയോഗ്യത ശരിവെച്ച് ഹൈക്കോടതി ; കോന്നി ഇളകൊള്ളൂർ ബ്ലോക്ക് ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി

For full experience, Download our mobile application:
Get it on Google Play

കോന്നി : ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ആയിരുന്ന ജിജി സജിയെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കിയ നടപടി ഹൈക്കോടതി ശരിവെച്ചതോടെ കോന്നി ഇളകൊള്ളൂർ ബ്ലോക്ക് ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി. കൂറുമാറ്റവുമായി ബന്ധപ്പെട്ട്  തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ അയോഗ്യയാക്കിയ നടപടിക്കെതിരെ ജിജി സജി ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ഈ വിധി. ഇതോടെ ഇളകൊള്ളൂർ ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പിന് ചിത്രം തെളിഞ്ഞു. ഇളകൊള്ളൂർ ഡിവിഷനിൽ നിന്നും കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചു ജയിച്ച ജിജി സജി എൽ ഡി എഫിന് ഒപ്പം ചേർന്ന് ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക്‌ എത്തുകയായിരുന്നു.

പാർട്ടി വിപ്പ് ലംഘിച്ചതുമായി ബന്ധപ്പെട്ട് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. കോൺഗ്രസിന്റെ പരാതി സ്വീകരിച്ച കമ്മീഷൻ ഇവരെ അയോഗ്യയാക്കുകയും ചെയ്തു. ഇതിനെതിരെയാണ്  ജിജി സജി ഹൈ ക്കോടതിയെ സമീപിച്ചത്. ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ ആണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. അയോഗ്യത ശരിവെച്ചതോടെ പുതിയ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ് ഇവിടെ. കഴിഞ്ഞ തവണ എൽ ഡി എഫ് ലെ റൂബി സാം തെക്കിനേത്തിനെ 738 വോട്ടുകൾക്ക് ആണ് ജിജി തോല്പിച്ചത്. 13 അംഗങ്ങൾ ഉള്ള കോന്നി ബ്ലോക്ക് പഞ്ചായത്തിൽ നിലവിൽ എൽ ഡി എഫ് നും യു ഡി എഫ് നും 6 അംഗങ്ങൾ ആണ് ഉള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലേഷ്യൻ പ്രധാനമന്ത്രി നാളെ കോഴിക്കോട്ടെത്തും ; വൻ സുരക്ഷാ ക്രമീകരണങ്ങൾ

0
കോഴിക്കോട് : മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട് നഗരവും...

കർണാടകയിൽ സിനിമാ ടിക്കറ്റുകൾക്ക് രണ്ടുശതമാനം അധികനികുതി ഈടാക്കും : നിർദേശം തള്ളി ഹൈക്കോടതി

0
ബെംഗളൂരു : കർണാടകത്തിൽ സിനിമാ തിയേറ്ററുകളിൽ ടിക്കറ്റുകൾക്കുമേൽ രണ്ടുശതമാനം അധികനികുതി ഈടാക്കാനുള്ള...

ബ്രിക്സ് ഉച്ചകോടി : സംയുക്ത പ്രസ്താവനയിൽ 10 വിശാല തീരുമാനങ്ങൾ ഉൾപ്പെടുത്തുമെന്ന് സൂചന

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവനയിൽ പത്ത് വിശാല തീരുമാനങ്ങൾ...

നേപ്പാളിലെ പ്രളയ ദുരന്തം ; മരണം 1,385 ആയി

0
കാഠ്മണ്ഡു: നേപ്പാള്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 1,385 ആയി. ദുരിതബാധിത പ്രദേശങ്ങളില്‍...