Wednesday, August 28, 2024 1:45 pm

കുസാറ്റ് ദുരന്തം ; ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതിയിൽ

For full experience, Download our mobile application:
Get it on Google Play

എറണാകുളം : നാല് പേര്‍ മരിച്ച കുസാറ്റ് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആണ് ഹര്‍ജി പരിഗണിക്കുന്നത്. കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആണ് ഹർജി നൽകിയത്. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണം സുതാര്യമല്ല. സര്‍വകലാശാല, സ്‌കൂള്‍ നേതൃത്വങ്ങള്‍ക്ക് ദുരന്തത്തില്‍ ഉത്തരവാദിത്തമുണ്ടെന്നുമാണ് കെഎസ്‍യുവിന്റെ ആക്ഷേപം. പോലീസ് സുരക്ഷ ആവശ്യപ്പെട്ട് സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗ് പ്രിന്‍സിപ്പല്‍ നല്‍കിയ കത്ത് രജിസ്ട്രാര്‍ അവഗണിച്ചു. ഇത് ദുരന്തത്തിന്റെ ആക്കം കൂട്ടി. ദുരന്ത ശേഷം അദ്ദേഹത്തെ ബലിയാടാക്കി സസ്പെന്‍ഡ് ചെയ്ത് അന്വേഷണം മുന്നോട്ട് കൊണ്ടു പോകുന്ന സിന്‍ഡിക്കേറ്റ് ഉപസമിതിയിലെ ഭരണകക്ഷിയുടെ രാഷ്ട്രീയ സ്വാധീനവും കെഎസ്‍യു സംസ്ഥാന പ്രസിഡൻറ് നൽകിയ ഹർജിയിൽ തുറന്നു കാട്ടുന്നു. കുറ്റക്കാരായ രജിസ്ട്രാര്‍, യൂത്ത് വെല്‍ഫെയര്‍ ഡയറക്ടര്‍, സെക്യൂരിറ്റി ഓഫീസര്‍ എന്നിവര്‍ക്കെതിരെ ഇതുവരെ നടപടി ഉണ്ടായിട്ടില്ല എന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. കേരളത്തിലെ സര്‍വകലാശാല ക്യാമ്പസിലുണ്ടായ ആദ്യ സ്റ്റാമ്പിഡ് വിഷയമെന്ന ഗൗരവത്തോടെ ഇക്കാര്യത്തില്‍ ഗവണ്‍മെന്റിനും നിയമസഭയ്ക്കും വൈസ് ചാന്‍സലര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shanthi--up
shilpa-2
WhatsAppImage2022-07-31at72836PM
silpa-up
life-line
previous arrow
next arrow

FEATURED

പുതിയ ഡിജിറ്റൽ മീഡിയ നയം പുറത്തിറക്കി ഉത്തർപ്രദേശ് സർക്കാർ

0
ഉത്തർപ്രദേശ് : പുതിയ ഡിജിറ്റൽ മീഡിയ നയം പുറത്തിറക്കി ഉത്തർപ്രദേശ് സർക്കാർ....

മാധ്യമ പ്രവര്‍ത്തകരെ തടയുന്നത് എന്തധികാരത്തില്‍ ’; സുരേഷ് ഗോപിയെ വിമര്‍ശിച്ച് സാറ ജോസഫ്

0
തിരുവനന്തപുരം : മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്ത കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ...

അധിനിവേശ വെസ്റ്റ് ബാങ്കില്‍ കര-വ്യോമാക്രമണം ; ഒൻപത് പേര്‍ കൊല്ലപ്പെട്ടു

0
ഗാസ: 2002ന് ശേഷം അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഏറ്റവും വലിയ കര-വ്യോമാക്രമണം....

സിനിമാ നയരൂപീകരണ സമിതിയില്‍ നിന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണനെ മാറ്റണം ; മുഖ്യമന്ത്രിക്ക് കത്തയച്ച്...

0
കൊച്ചി: സിനിമാ നയരൂപീകരണ സമിതിയില്‍ നിന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണനെ മാറ്റണമെന്ന്...