നവ കേരള സദസ്സിൽ ഉയര്‍ന്ന നിര്‍ദ്ദേശങ്ങൾ ചര്‍ച്ച ചെയ്യും : അവലോകന യോഗങ്ങൾ വിളിച്ച് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നവ കേരള സദസ്സുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അവലോകന യോഗങ്ങൾ വിളിച്ചു. നാല് ദിവസങ്ങളിലായി 20 യോഗങ്ങൾ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേര്‍ന്ന് നടത്തിയ നവ കേരള സദസ്സിൽ കാസര്‍കോട് മുതൽ തിരുവനന്തപുരം വരെയുള്ള മണ്ഡലങ്ങളിൽ നിന്ന് ലഭിച്ച നിര്‍ദ്ദേശങ്ങൾ സംബന്ധിച്ച് അവലോകനം ചെയ്യാനാണ് യോഗം വിളിച്ചിരിക്കുന്നത്. വിവിധ വകുപ്പുകളും സെക്രട്ടറിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.

കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാട്ടുന്ന വിവേചനം ജനങ്ങളെ അറിയിക്കാൻ ലക്ഷ്യമിട്ടാണ് മന്ത്രിമാരും മുഖ്യമന്ത്രിയും സംസ്ഥാനത്തെമ്പാടും പര്യടനം നടത്തിയത്. ജനങ്ങളിൽ നിന്ന് എല്ലാ മണ്ഡലങ്ങളിലും പരാതികൾ സ്വീകരിക്കുക, അതിന് പരിഹാരം കാണുക, പ്രമുഖരെ പ്രഭാത വിരുന്നിലേക്ക് ക്ഷണിച്ച് സംസ്ഥാനത്ത് നടപ്പിൽ വരുത്താവുന്ന വികസന-ക്ഷേമ നിര്‍ദ്ദേശങ്ങൾ സ്വീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളും നവ കേരള സദസ്സിന് ഉണ്ടായിരുന്നു. എല്ലാ ജില്ലകളിലും നവ കേരള സദസിന്റെ ഭാഗമായി പ്രഭാത യോഗങ്ങൾ ചേര്‍ന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പൗരപ്രമുഖരോട് സംസാരിച്ചിരുന്നു. വികസന നിര്‍ദ്ദേശങ്ങൾ തേടുകയും ജനപ്രതിനിധികളുടെയടക്കം പരാതികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. ജനങ്ങൾ നവ കേരള സദസ്സിൽ നൽകിയ പരാതികൾ യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഭൂരിഭാഗം കേസുകളിലും നടപടികൾ വൈകുന്നതായാണ് പരാതി. അതിനിടെയാണ് മുഖ്യമന്ത്രി നവ കേരള സദസ്സിൽ ഉയര്‍ന്ന നിര്‍ദ്ദേശങ്ങൾ ചര്‍ച്ച ചെയ്യാൻ യോഗം വിളിച്ചിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥിയുടെ ആത്മഹത്യ ; വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ച് കോളേജ് മാനേജ്മെന്‍റ്

0
കൊച്ചി: വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ...

50 ജീവനക്കാരെ പുറത്താക്കി എൻ.ടി.എ. ; നിലവിലുള്ള രീതികളിൽ പൂർണമായ മാറ്റങ്ങൾ വരുത്തും :...

0
ന്യൂഡൽഹി : നീറ്റ് ബിരുദ പരീക്ഷാചോർച്ചയ്ക്കും യു.ജി.സി.-നെറ്റ് പരീക്ഷകളിലെ ഗുരുതര വീഴ്ചകൾക്കും...

പാർട്ടി പരിപാടികളിൽ വന്ദേമാതരം ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂ ; സംസ്ഥാന ഘടകങ്ങൾക്ക് കർശന...

0
ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ...

വീണ്ടും പൊതുമേഖലാ ബാങ്ക് ലയനം : വികസിത് ഭാരത് ബാങ്കിങ്ങിനായി ഉന്നതതല സമിതി ഉടൻ...

0
ന്യൂഡൽഹി : വികസിത് ഭാരതമെന്ന ലക്ഷ്യത്തിലൂന്നി രാജ്യത്തെ ബാങ്കിങ് സംവിധാനം പരിഷ്കരിക്കുന്നതിന്റെ...