ആറന്മുള : പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ വടക്കേ നടയില്‍ മധുക്കടവില്‍ സ്‌ഥാപിച്ച ഹൈമാസ്‌റ്റ് വിളക്ക് ആന്റോ ആന്റണി എം.പി ഉദ്‌ഘാടനം ചെയ്‌തു. എം.പി ഫണ്ടില്‍ നിന്നും പണം കണ്ടെത്തിയാണ് ലൈറ്റ് സ്‌ഥാപിച്ചത്. ആറന്മുള വടക്കേ നടയില്‍ സ്‌ഥാപിച്ച ലൈറ്റ് പള്ളിയോടങ്ങളുടെയും തിരുവോണ തോണിയുടെയും വരവിനും കര്‍ക്കടക വാവ് ബലി തര്‍പ്പണത്തിന് എത്തുന്നവര്‍ക്കും ഇത് സഹായകമാകും.ക്ഷേത്രത്തില്‍ പുലര്‍ച്ചെ ദര്‍ശനത്തിന് എത്തുന്നവര്‍ മധുക്കടവില്‍ എത്തി ശുദ്ധി വരുത്തിയ ശേഷമാണ് അകത്തേക്ക് പ്രവേശിക്കുന്നത്. വെളിച്ചത്തിന്റെ അഭാവം ഇവിടെ ഭക്‌തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. പുതിയ ഹൈമാസ്‌റ്റ് വിളക്ക് വന്നതോടെ ഇതിനും പരിഹാരമാകും. മല്ലപ്പുഴശ്ശേരി ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എസ്. ഉഷാ കുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജിജി ചെറിയാന്‍ മാത്യു, സാലി ലാലു, പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ.വി.സാംബദേവന്‍,സെക്രട്ടറി പ്രസാദ് ആനന്ദഭവന്‍, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കെ.ബി സുധീര്‍, സെക്രട്ടറി രാജേഷ്, എ.ഓ ഈശ്വരന്‍ നമ്പൂതിരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീരേഖ, സാലി ലാലു, റോസമ്മമത്തായി, ജെറി മാത്യു സാം എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























