ഇരിട്ടി: കണ്ണൂർ മാക്കൂട്ടം ചുരം റോഡിൽ രണ്ട് ലോറികൾ നിയന്ത്രണം വിട്ടുമറിഞ്ഞ് ഗതാഗതം തടസപ്പെട്ടു. ഇന്നു പുലർച്ചെ മൂന്നോടെ ചുരത്തിലെ മെതിയടി പാറയിലാണ് സംഭവം. ഗതാഗതം തടസപ്പെട്ടതോടെ ബംഗളൂരു, മൈസൂരു ഭാഗത്തുനിന്നുള്ള വാഹനങ്ങളടക്കം മണിക്കൂറുകളോളം ചുരത്തിൽ കുടുങ്ങി.ഗതാഗതം തടസപ്പെട്ടതോടെ ചുരത്തിലൂടെ ജനങ്ങൾ കാൽനടയായി കൂട്ടുപുഴ ഭാഗത്തേക്കു വരികയാണ്. വലിയ ക്രെയിൻ എത്തിയാൽ മാത്രമേ മറിഞ്ഞ വാഹനങ്ങൾ വഴിയിൽ നിന്നു മാറ്റി ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയുകയുള്ളൂ. പൂർണമായും പൊട്ടിപ്പൊളിഞ്ഞ മാക്കൂട്ടം ചുരം റോഡിൽ അപകടങ്ങൾ തുടർക്കഥയാവുകയാണ്. പുലർച്ചെ മൂന്നു മുതൽ ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിലച്ചിരിക്കുകയാണ്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























