മൈലപ്ര പള്ളിപ്പടിക്കലിൽ ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിക്കുന്നില്ല

For full experience, Download our mobile application:
Get it on Google Play

മൈലപ്രാ : മൈലപ്ര പള്ളിപ്പടിക്കൽ വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിക്കുന്നില്ല. മൈലപ്ര പള്ളിപ്പടിക്കൽ നിന്ന് തിരിഞ്ഞാണ് പത്തനംതിട്ട, കുമ്പഴ, മൈലപ്രാ ഭാഗത്തേയ്ക്കും തിരിച്ചും വാഹനങ്ങൾ കടന്നുപോകുന്നത്. ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന മേഖല കൂടിയാണ് പള്ളിപ്പടി. വ്യാപാര സ്ഥാപനങ്ങളിലെ വെളിച്ചം കൊണ്ടാണ് രാത്രി ഒൻപത് വരെയെങ്കിലും പ്രകാശം കിട്ടുന്നത്. മെയിൻ റോഡിന്റെ വശങ്ങളിൽ സ്ഥാപിച്ച സ്ട്രീറ്റ് ലൈറ്റുകളിൽ മിക്കതും പ്രകാശിക്കുന്നില്ല. സന്ധ്യ കഴിഞ്ഞാൽ പള്ളിപ്പടി ഭാഗത്ത് കൂരിരുട്ടാണ്. ഇതുവഴി കടന്ന് പോകുന്ന വാഹനങ്ങളുടെ വെളിച്ചം മാത്രമേ കാൽനട യാത്രക്കാർ ഉൾപ്പെടെ ആശ്വാസമായുള്ളൂ. സന്ധ്യ കഴിഞ്ഞാൽ മൈലപ്ര പള്ളിപ്പടി ഭാഗത്ത് അപകടങ്ങൾക്ക് സാദ്ധ്യത ഏറെയാണ്. പള്ളിപ്പടിക്കൽ മാസങ്ങളായി കത്താത്ത ഹൈമാസ്റ്റ് ലൈറ്റിന്റെ പണികൾ ഉടനെ പൂർത്തീകരിച്ച് ലൈറ്റ് പ്രകാശിപ്പിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യു.എസിലെ അവസാന പോളിയോ അതിജീവിത മാർത്ത ലിലാർഡ് വിടവാങ്ങി

0
ഒക്‌ലഹോമ: പോളിയോ എന്ന മാരകരോഗം മനുഷ്യജീവിതങ്ങളെ എങ്ങനെ മാറ്റിമറിച്ചുവെന്നതിന്റെ ജീവനുള്ള ഓർമയായി...

പി.എഫ് സേവനങ്ങൾക്ക് ഡിജിറ്റൽ മുഖം ; ഇപിഎഫ്ഒ 2.01 പ്രവർത്തനം തുടങ്ങി

0
ന്യൂഡൽഹി : രാജ്യത്തെ 34 കോടിയിലധികം പ്രൊവിഡന്റ് ഫണ്ട് അംഗങ്ങൾക്ക് കൂടുതൽ...

കേരള പോലീസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലിട്ട പോസ്റ്റ് വിവാദത്തിൽ

0
തിരുവനന്തപുരം : ലോകകപ്പ് ഫുട്ബോൾ ആവേശത്തിനിടെ അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷനെയും (ഫിഫ)...

പാർട്ടിക്കുള്ളിലെ ഭിന്നതയും അഴിമതി ആരോപണങ്ങളും വീണ്ടും ചർച്ചയിൽ

0
കണ്ണൂർ : നിയമസഭാ തിരഞ്ഞെടുപ്പിൽ പയ്യന്നൂരിലുണ്ടായ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ പാർട്ടി...