അതിവേഗ റെയിൽ പദ്ധതി ; മുഖ്യമന്ത്രി വി ഡി സതീശനും മെട്രോമാൻ ഇ.ശ്രീധരനും തമ്മിൽ കൂടിക്കാഴ്ച നടത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെ മുഖ്യമന്ത്രി വി ഡി സതീശനും മെട്രോമാൻ ഇ.ശ്രീധരനും തമ്മിൽ തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ വെച്ച് കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തിനായുള്ള അതിവേഗ റെയിൽപാതയുമായി ബന്ധപ്പെട്ട നിർണായക വിഷയങ്ങളാണ് ഇരുവരും തമ്മിൽ ചർച്ച ചെയ്തത്. അതിവേഗ റെയിൽപാതയ്ക്കായി ഇ ശ്രീധരൻ മുന്നോട്ടുവെച്ച ബദൽ പാത നിർദേശം സർക്കാർ ഏറ്റെടുക്കാൻ ആലോചിക്കുന്നതായാണ് വിവരം. നിലവിലെ പദ്ധതികളെ അപേക്ഷിച്ച് ഈ ബദൽ പാതയ്ക്ക് സ്ഥലം ഏറ്റെടുക്കൽ വളരെ കുറച്ചുമാത്രം മതിയെന്നതിനാലാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് അനുകൂല സമീപനം ഉണ്ടായതെന്നാണ് സൂചന. ചർച്ചയുടെ ഭാഗമായി പദ്ധതിയുടെ ഇടക്കാല റിപ്പോർട്ട് ശ്രീധരൻ മുഖ്യമന്ത്രിക്ക് കൈമാറി. പൊന്നാനി എം എൽ എ കെ പി നൗഷാദ് അലിയും പങ്കെടുത്ത ഈ ചർച്ചയ്ക്ക് ശേഷം വിഷയത്തിൽ തുടർചർച്ചകൾ നടത്താൻ തീരുമാനമായിട്ടുണ്ട്. പിണറായി സർക്കാരിന്‍റെ സ്വപ്ന പദ്ധതിയായിരുന്ന കെ റെയിൽ സിൽവർ ലെയിനിന് ബദലായുള്ള ശ്രീധരൻ മുന്നോട്ടുവച്ച അതിവേഗ റെയിൽപാത സംബന്ധിച്ച സർക്കാരിന്റെ ഔദ്യോഗിക തീരുമാനം സതീശൻ മന്ത്രിസഭ അറിയിക്കുമെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

36100 രൂപ നല്‍കി വാങ്ങിയ എ.സിക്ക് തുടര്‍ച്ചയായി തകരാര്‍ : അജ്മല്‍ ബിസ്മിയും കാരിയര്‍...

0
പത്തനംതിട്ട : പുതിയതായി വാങ്ങിയ എ.സിക്ക് തുടര്‍ച്ചയായി തകരാര്‍ സംഭവിച്ചിട്ടും മാറ്റി നല്‍കാതിരുന്ന...

ജനശതാബ്ദി എക്സ്പ്രസിൽ അപ്രതീക്ഷിത അതിഥി; മുംബൈയിൽ ട്രെയിനിൽ നിന്ന് പെരുമ്പാമ്പിൻ കുഞ്ഞിനെ പിടികൂടി

0
മുംബൈ: ജനശദാബ്ദി എക്‌സ്പ്രസിന്റെ എഞ്ചിന്‍ ക്യാബിനില്‍ നിന്നും പെരുമ്പാമ്പിന്‍ കുഞ്ഞിനെ രക്ഷപ്പെടുത്തി....

​പ്രസവിച്ചയുടൻ പിഞ്ചുകുഞ്ഞിനെ എറിഞ്ഞുകൊന്നു; ഹൈദരാബാദിൽ പത്തൊൻപതുകാരി അറസ്റ്റിൽ

0
ഹൈദരാബാദ്: ഹൈദരാബാദില്‍ 19കാരി നവജാത ശിശുവിനെ എറിഞ്ഞ് കൊന്നു. സര്‍ക്കാര്‍ റെസിഡന്‍ഷ്യല്‍...

ചൈനയെ മറികടന്ന് ഇന്ത്യ ആഗോള ഉൽപ്പാദന ഹബ്ബാകുന്നു : വേൾഡ് ഇക്കണോമിക് ഫോറം റിപ്പോർട്ട്

0
ന്യൂഡൽഹി : ആഗോള ബഹുരാഷ്ട്ര കമ്പനികൾ തങ്ങളുടെ പ്രധാന നിക്ഷേപ-നിർമ്മാണ കേന്ദ്രമായി...