പമ്പയിലെ മണൽ നീക്കം ചെയ്യൽ : വിജിലൻസ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പമ്പാ- ത്രിവേണി പ്രദേശത്ത് പ്രളയത്തെ തുടര്‍ന്ന് അടിഞ്ഞു കൂടിയ മണല്‍ നീക്കം ചെയ്തതിലെ അഴിമതി ആരോപണത്തില്‍ ത്വരിതാന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ചുള്ള തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. 2018 ലെ അതിശക്തമായ പ്രളയത്തെ തുടര്‍ന്ന് പമ്പാ – ത്രിവേണി പ്രദേശത്ത് അടിഞ്ഞുകൂടിയ മണ്ണ്, ചെളി, പ്ലാസ്റ്റിക് തുണി മാലിന്യങ്ങള്‍ എന്നിവ സൗജന്യമായി നീക്കം ചെയ്യുന്നതിനായി കേരളാ ക്ലേയ്സ് ആന്റ് സെറാമിക് പ്രോടക്സ് എന്ന പൊതുമേഖലാ സ്ഥാപനത്തിന് അനുമതി നല്‍കി, ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ അന്നത്തെ പത്തനംതിട്ട ജില്ലാ കലക്ടര്‍ പി.ബി.നൂഹ് ഉത്തരവിട്ടിരുന്നു.

വനം വന്യജീവി വകുപ്പിന്റെ അധീനതയിലുള്ള മണല്‍ നീക്കം ചെയ്യുന്നതിന് അവരുടെ അനുവാദം കൂടാതെ പൊതുമേഖലാ സ്ഥാപനത്തിന് നല്‍കിയതില്‍ അഴിമതി ആരോപിച്ചും വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടും അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കി. ഡയറക്ടര്‍ പരാതി ഗവണ്‍മെന്റില്‍ അയച്ചു. പമ്പാ നദിയുടെ സ്വാഭാവിക നീരൊഴുക്ക് പുനഃസ്ഥാപിക്കുന്നതിനും, നദിയുടെ ജല സംഭരണശേഷി വര്‍ധിപ്പിക്കുന്നതിനും ഭാവിയില്‍ പ്രളയ സാധ്യത ഒഴിവാക്കുന്നതിനുമാണ് കലക്ടര്‍ ഉത്തരവ് ഇറക്കിയതെന്നും അതിനാല്‍ വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്നും വ്യക്തമാക്കി ഗവണ്‍മെന്റ് ഉത്തരവ് ഇറക്കി.

ഇതിനിടയില്‍ അഴിമതി ആരോപണം ആവര്‍ത്തിച്ച്‌ ചെന്നിത്തല പത്തനംതിട്ട ജില്ലാ കലക്ടര്‍, അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസ്, മാനേജിങ് ഡയറക്ടര്‍, ക്ലേയ്സ് ആന്റ് സെറാമിക്സ് പ്രോഡക്‌ട്സ് എന്നിവര്‍ക്കെതിരെ തിരുവന്തപുരം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. ത്വരിതാന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. ഉത്തരവിനെതിരെ വിജിലന്‍സ് ഡയറക്ടര്‍ ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി സമര്‍പ്പിച്ചു.

വിജിലന്‍സ് അന്വേഷണം നിരസിച്ച ഗവണ്‍മെന്റ് ഉത്തരവ് നിലനില്‍ക്കെ ത്വരിതാന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതിക്ക് അധികാരമില്ലെന്ന് കണ്ട് ജ.സുനില്‍ തോമസ് വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി. വിജിലന്‍സ് അന്വേഷണം നിരസിച്ച ഗവ.ഉത്തരവ് ചോദ്യം ചെയ്യുന്നതിനുള്ള അവകാശം നിലനിര്‍ത്തിയാണ് ഹൈക്കോടതി ഉത്തരവ്. വിജിലന്‍സ് ഡയറക്ടര്‍ക്ക് വേണ്ടി സ്പെഷ്യല്‍ ഗവ. പ്ലീഡര്‍( വിജിലന്‍സ്) എ.രാജേഷ് ഹാജരായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...