റിക്രൂട്ടിംഗ് ഏജൻസികളെ നിയന്ത്രിക്കുമെന്ന് മന്ത്രി ആർ ബിന്ദു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വിദ്യാർത്ഥികളുടെ കുടിയേറ്റം കേരളത്തിലെ മാത്രം പ്രശ്നമല്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. വിദേശത്തേക്ക് വിദ്യാർത്ഥികളെ അയക്കുന്ന റിക്രൂട്ടിംഗ് ഏജൻസികളെ നിയന്ത്രിക്കുമെന്നും ഇതിനായി നിയമനിർമ്മാണം നടത്തുമെന്നും മന്ത്രി അറിയിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരം ഉയർത്തുന്നതിന് സ്വകാര്യ സർവകലാശാലകൾ അനുവദിക്കുന്ന കാര്യം സംസ്ഥാന സർക്കാരിന്‍റെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.  വിദേശത്തേക്ക് വിദ്യാർത്ഥികളെ അയക്കുന്ന റിക്രൂട്ടിംഗ് ഏജൻസികളെ നിയന്ത്രിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇത്തരം ഏജൻസികളുടെ പ്രവർത്തനം ചിട്ടപ്പെടുത്താൻ നിയമനിർമ്മാണം നടത്തുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു.  ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരം ഉയർത്തുന്നതിന് സ്വകാര്യ സർവ്വകലാശാലകൾ അനുവദിക്കുന്ന കാര്യം സംസ്ഥാന സർക്കാരിന്‍റെ പരിഗണനയിലാണ്. വിദ്യാർത്ഥി കുടിയേറ്റം കേരളത്തിന്‍റെ മാത്രം പ്രശ്നമല്ല. കൊവിഡ് പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യാൻ കഴിയാത്തതിനാൽ 42,000 സീറ്റുകൾ അധികമായി സംസ്ഥാനത്തെ കോളേജുകളിൽ അനുവദിച്ചിരുന്നുവെന്നും ഈ സീറ്റുകളടക്കമാണ് കോളേജുകളിൽ ഒഴിഞ്ഞ് കിടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യൂത്ത് കണക്ഷനായി ജെൻസി വാക്കുകൾ ഉപയോഗിച്ച് പ്രധാനമന്ത്രി; പ്രസംഗത്തിന്റെ ദൃശ്യങ്ങൾ വൈറൽ

0
ഡൽഹി: ജെൻസി ഭാഷയിൽ പ്രസംഗിച്ച് മോദി. ശ്രീറാം കോളേജിലെ പൂർവ വിദ്യാർത്ഥികളെ...

ജപ്പാനിൽ മലയാളി യുവതിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി

0
ഇരിട്ടി: ജപ്പാനിൽ ജോലിസ്ഥലത്തുനിന്ന് കാണാതായ മലയാളി യുവതിയെ ട്രെയിൻ തട്ടി...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...

ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു

0
ദുബൈ: ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു. ദുബൈ മന്‍ഖൂര്‍ ആശുപത്രിയിലായിരുന്നു...