വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസ് ഏറ്റെടുക്കണം : എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : വരുന്ന യുഡിഎഫ് സർക്കാരിൽ വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസ് ഏറ്റെടുക്കണമെന്നു എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. എംടി സെമിനാരി എച്ച്എസ്എസ് ഹാളിൽ ചേർന്ന സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. യോഗം ഐക്യകണ്‌ഠേന പ്രമേയം അംഗീകരിച്ചു. എയ്ഡഡ് സ്കൂളിലെ അധ്യാപകർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാടില്ലെന്ന ഹൈക്കോടതി വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ആർ. അരുൺ കുമാർ അധ്യക്ഷത വഹിച്ചു. സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനം കെപിസിസി ജനറൽ സെക്രട്ടറി ടോമി കല്ലാനി നിർവഹിച്ചു. ജൂനിയർ -സീനിയർ വേർതിരിവ് ഒഴിവാക്കുക, ഹയർസെക്കണ്ടറി ഓഫീസിലേക്ക് ക്ലാർക്ക്, പ്യൂൺ സ്റ്റാഫിനെ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ സംഘടനാതല പ്രവർത്തന റിപ്പോർട്ടും ജില്ലാതല റിപ്പോർട്ടും ഭാരവാഹികൾ അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അനിൽ കുമാരമംഗലം, ജനറൽ സെക്രട്ടറി എസ്.മനോജ്, ട്രഷറർ കെ.എ. വർഗീസ്, ഓർഗനൈസിങ് സെക്രട്ടറി ഡോ.കെ.എം തങ്കച്ചൻ, സീനിയർ വൈസ് പ്സിഡന്റ് ഷാജു പുത്തുർ‌, വൈസ് പ്രസിഡന്റുമാരായ ഇ.വി. ഏബ്രാഹം , ശ്രീരംഗം ജയകുമാർ , അബ്ദുൽ നാസർ എ.പി., ഡോ.അനിൽ കണ്ഠമംഗലം ,ആർ.സാബു, കെ. അനിൽകുമാർ, കാസ്മിർ തോമസ്, മനോജ് ജോസ്, ഫ്രാൻസിസ് തോട്ടത്തിൽ, ഇമ്മാനുവൽ അഗസ്റ്റിൻ, മോനിച്ചൻ മാത്യു, സിജി സെബാസ്റ്റ്യൻ, ശ്രീമതി ജലജകുമാരി , രാജേഷ് ജോസ് , പി.വി. ജേക്കബ്, ജിജി തോമസ്, ജെ. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. സമ്മേളനം ശനിയാഴ്ച സമാപിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...