അത്തിക്കയം ജംഗ്ഷനിൽ ലോറി ഇടിച്ചുതകർത്ത ഹൈമാസ്റ്റ് ലൈറ്റിന്‍റെ തൂൺ തീർത്ഥാടക വാഹനങ്ങൾക്ക് ഭീഷണിയാകുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : അത്തിക്കയം ജംഗ്ഷനിൽ ലോറി ഇടിച്ചുതകർത്ത ഹൈമാസ്റ്റ് ലൈറ്റിന്‍റെ തൂൺ തീർത്ഥാടക വാഹനങ്ങൾക്ക് ഭീഷണിയാകുന്നു. തകർന്നിട്ട് മാസങ്ങൾ പിന്നിട്ടിട്ടും നന്നാക്കാനോ പുതിയത് സ്ഥാപിക്കാനോ നടപടിയില്ല. രാജുഏബ്രഹാം എം.എൽ.എ ആയിരുന്നപ്പോൾ ഒന്നര ലക്ഷം രൂപയോളം മുടക്കി സ്ഥാപിച്ച ലൈറ്റാണിത്. കഴിഞ്ഞ ജൂലായ് 1ന് സിമന്റുമായി വന്ന ലോറി പിന്നിലേക്കെടുക്കുമ്പോൾ ലൈറ്റിന്റെ തൂണിൽ തട്ടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തൂണിന് ബലക്ഷയമുണ്ടായി. പഞ്ചായത്ത് അധികൃതരും ഓട്ടോ ടാക്സി ഡ്രൈവർമാരും ചേർന്ന് അപകടം ഒഴിവാക്കാനായി തൂൺ പകുതി ഭാഗത്തു നിന്ന് മുറിച്ചു മാറ്റി. ഇടിച്ച വാഹന ഉടമ നഷ്ടപരിഹാരം നൽകാതിരുന്നതോടെ പഞ്ചായത്ത് അധികൃതർ പോലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് പെരുനാട് പോലീസ് കസ്റ്റഡിയിലെടുത്ത വാഹനം ഉടമ ജാമ്യത്തിലിറക്കി പോയെങ്കിലും വഴിവിളക്കിന്റെ കാര്യത്തിൽ തീരുമാനമായില്ല. നാല് വഴികൾ ചേർന്ന അത്തിക്കയം ജംഗ്ഷനിൽ വെളിച്ചം നൽകിയിരുന്ന ലൈറ്റാണിത്. എരുമേലി- മുക്കട- അത്തിക്കയം വഴിയെത്തുന്ന വലിയ തീർത്ഥാടക വാഹനങ്ങൾക്ക് രാത്രിയിൽ തൂൺ റോഡിലുള്ളത് വെളിച്ചമില്ലാത്തതിനാൽ കാണാനുമാവില്ല. അടിയന്തിര  നടപടികള്‍ക്ക് അധികൃതര്‍ ശ്രമിക്കണമെന്നാവശ്യം ശക്തമായി.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയനാട് യുവാവിനെ കാണാനില്ലന്ന് പരാതി

0
കല്‍പ്പറ്റ : വയനാട് വടക്കനാട്ടിൽ വീണ്ടും ദുരൂഹമായ തിരോധാനം. നേരത്തെ കാണാതായ...

ബിജെപി വിട്ട് ദേവൻ ; പ്രാഥമിക അംഗത്വത്തിൽ നിന്നും സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തിൽ...

0
ആലപ്പുഴ : ബിജെപി വിട്ട് നടൻ ദേവൻ. സംസ്ഥാന വൈസ് പ്രസിഡന്റ്...

കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പിഎംഎഫ്എംഇ പദ്ധതി നിർവഹണത്തിലെ മികച്ച പ്രകടനത്തിന് കേരളത്തിന്...

0
തിരുവനന്തപുരം: കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പ്രധാൻ മന്ത്രി ഭക്ഷ്യ...

നിരോധിത പാൻമസാല ബ്രാൻഡിന്റെ പരസ്യം ; ഷാരൂഖിനും അജയ് ദേവ്ഗണിനും ടൈഗർ ഷ്രോഫിനും എഫ്.ഡി.എ...

0
മുംബൈ : പാൻമസാലയുടെ പരസ്യത്തിൽ അഭിനയിച്ച പ്രമുഖ ബോളിവുഡ് താരങ്ങളായ ഷാരൂഖ്...