കർണാടകയിൽ വീണ്ടും തലപൊക്കി ഹിജാബ് വിവാദം

For full experience, Download our mobile application:
Get it on Google Play

ബെം​ഗളൂരു: കർണാടകയിൽ വീണ്ടും തലപൊക്കി ഹിജാബ് വിവാദം. ഹാസൻ ജില്ലയിലെസ്വകാര്യ കോളേജിലാണ് ഹിജാബ് വിവാദം വീണ്ടും ഉയർന്നത്. ക്ലാസ് മുറിയിൽ ഹിജാബ് ധരിച്ച വിദ്യാർഥി എത്തിയതിന് പിന്നാലെ ചില വിദ്യാർഥികൾ കാവി ഷാൾ ധരിച്ച് പ്രതിഷേധിച്ചു. മാർച്ച് ആറിന് വിദ്യാ സൗധ കോളേജിലാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വീഡിയോ വൈറലായി. എന്നാൽ വിവാദം തള്ളി പ്രിൻസിപ്പൽ രം​ഗത്തെത്തി. വിദ്യാർഥിക്ക് ചെവിയിൽ അണുബാധയുണ്ടായിരുന്നെന്നും അതിനാൽ തല മറയ്ക്കേണ്ടി വന്നുവെന്നും പ്രിൻസിപ്പൽ പറഞ്ഞു.

വിദ്യാർഥികളുമായും രക്ഷിതാക്കളുമായും ഒരു മീറ്റിംഗ് നടത്തി. ഇനി ആവർത്തിക്കില്ലെന്ന് അവർ സമ്മതിച്ചുവെന്നും പ്രിൻസിപ്പൽ പറഞ്ഞു. വിഷയം അന്വേഷിക്കുകയാണെന്ന് ബ്ലോക്ക് വിദ്യാഭ്യാസ ബ്ലോക്ക് ഓഫീസർ പറഞ്ഞു. ക്ലാസ് മുറിയിൽ ഹിജാബ് ധരിക്കുന്നത് മുൻ ബിജെപി സർക്കാർ നിരോധിച്ചിരുന്നു. സംസ്ഥാനത്ത് കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നതോടെ നിരോധനം നീക്കുമെന്ന് വാർത്തകൾ വന്നിരുന്നു. കഴിഞ്ഞ വർഷം ഡിസംബർ 22 ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മൈസൂരിൽ ഹിജാബ് നിരോധനം പിൻവലിക്കാൻ കോൺഗ്രസ് സർക്കാർ തീരുമാനിച്ചതായി പ്രഖ്യാപിച്ചു. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ ഔദ്യോഗിക ഉത്തരവുകളൊന്നും വന്നിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരവതാനി വിരിച്ചില്ല ; ഉദ്ഘാടന വേദിയിലേക്ക് എത്താൻ കാറിൽ നിന്ന് ഇറങ്ങാതെ മന്ത്രി കെ...

0
ആലപ്പുഴ: പരവതാനി വിരിച്ചില്ല ഉദ്ഘാടന വേദിയിലേക്ക് എത്താൻ കാറിൽ നിന്ന് ഇറങ്ങാതെ...

മണിപ്പൂരിൽ സെൻസസിനെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

0
ഇംഫാൽ: മണിപ്പൂരിൽ സെൻസസിനെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

മന്ദമരുതി – വെച്ചൂച്ചിറ റോഡിൽ മാലിന്യം തള്ളുന്നു

0
റാന്നി : മന്ദമരുതിയിലെ ജനവാസ മേഖലയോട് ചേർന്ന് സാമൂഹ്യ വിരുദ്ധർ വ്യാപകമായി...

ആകാശത്തിൽ വട്ടമിട്ട് പറന്നത് പത്ത് സെക്കന്റോളം, നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ നിലത്തിറക്കാതെ മടങ്ങി

0
നിലയ്ക്കൽ: ശബരിമല നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ പത്ത് സെക്കന്റോളം...