ഹിജാബ് ധരിച്ചെത്തിയ കുട്ടികള്‍ക്ക് കോളേജില്‍ പ്രവേശനം നിഷേധിച്ച സംഭവം ; പാര്‍ലമെന്റില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കര്‍ണാടകയില്‍ ഹിജാബ് ധരിച്ചെത്തിയ കുട്ടികള്‍ക്ക് കോളേജ് അധികൃതര്‍ പ്രവേശനം നിഷേധിച്ച സംഭവം പാര്‍ലമെന്റ് ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിം ലീഗ് എംപി മാരായ ഇ.ടി മുഹമ്മദ് ബഷീര്‍, ഡോ.അബ്ദുസ്സമദ് സമദാനി, നവാസ് ഗനി എന്നിവര്‍ ലോക സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. കര്‍ണാടകയില്‍ കഴിഞ്ഞ ദിവസം ഹിജാബുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവം അങ്ങേയറ്റം അപലപനീയമാണെന്ന് നോട്ടീസില്‍ പറയുന്നു. ഹിജാബ് ധരിക്കുന്നതിന് കുന്താപൂര്‍ പിയു കോളേജ് അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. ഇപ്പോള്‍ ഇത് മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു.

വിശ്വാസപ്രകാരമുള്ള വസ്ത്രം ധരിക്കുന്നത് ഭരണഘടനാപരമായ അവകാശമാണ്. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാതൃകയായി നില്‍ക്കേണ്ട സര്‍ക്കാര്‍ കോളേജില്‍ ഇത്തരമൊരു പ്രശ്‌നം ഉണ്ടാകാന്‍ പാടില്ലായിരുന്നു. കര്‍ണാടക സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും നോട്ടിസില്‍ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് കാലവർഷത്തിൽ മഴ കുറഞ്ഞു ; രേഖപ്പെടുത്തിയത് 21 ശതമാനം മഴയുടെ കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ കാലവര്‍ഷത്തില്‍ ലഭിച്ചത് കുറഞ്ഞ മഴ ലഭ്യതയെന്ന് റിപ്പോര്‍ട്ട്....

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ പ്രശ്‌നങ്ങൾ പഠിക്കാൻ വിദഗ്ധരടങ്ങുന്ന ഉന്നതതല സമിതിയെ നിയോഗിക്കും ;...

0
പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മേജർ...

അമേരിക്കൻ സൈനികർക്കെതിരെ നടന്ന മിസൈൽ ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ട്രംപ്

0
വാഷിംഗ്‌ടൺ: ജോർദാനിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന്...

വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി ; വര്‍ധിച്ചത് 9.50 രൂപ

0
ഡല്‍ഹി : രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. സിലിണ്ടര്‍...