27.6 C
Pathanāmthitta
Thursday, May 12, 2022 5:06 pm

രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ കുറയുന്നു 24 മണിക്കൂറിനിടെ 1 ലക്ഷത്തില്‍ താഴെ

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ കുറയുന്നു. 24 മണിക്കൂറിനിടെ 1 ലക്ഷത്തില്‍ താഴെ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട്‌ ചെയ്തത്. ഇന്നലെ 83,876 പേര്‍ക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. 895 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. രണ്ട് ലക്ഷത്തോളം പേരാണ് രാജ്യത്ത് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. പ്രതിദിന രോഗ വ്യാപന നിരക്ക് 7.25% മായി കുറഞ്ഞു. കര്‍ണാടകത്തില്‍ 8,425 കേസുകളും, തമിഴ്നാട്ടില്‍ 6,120 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ 9,666 പേര്‍ക്ക് കൂടി വൈറസ് സ്ഥിരീകരിച്ചു.

അതേസമയം രോഗ വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ എല്ലാ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരും ജോലിക്ക് ഹാജരാകാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ആര്‍ക്കും ഇളവുകള്‍ ഉണ്ടാകില്ലെന്നും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. അതിനിടെ റഷ്യന്‍ നിര്‍മ്മിത കോവിഡ് വാക്‌സിനായ സ്പുട്നിക് ലൈറ്റിന് അടിയന്തിര ഉപയോഗത്തിന് അനുമതി ആയി. ഡിസിജിഐ യാണ് ഒറ്റഡോസ് ബൂസ്റ്റര്‍ വാക്‌സിനായ സ്പുട്നിക് ലൈറ്റിന് അനുമതി നല്‍കിയിട്ടുള്ളത്.

- Advertisment -
- Advertisment -
Advertisment
- Advertisment -

Most Popular