കാട്ടാന ഭീതിയില്‍ പത്തനംതിട്ടയുടെ മലയോര മേഖല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കാടിറങ്ങിയ കാട്ടാനകള്‍ പത്തനംതിട്ടയുടെ മലയോര മേഖലയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. കഴിഞ്ഞ കുറച്ച് ദിവസത്തിനുള്ളില്‍ രണ്ടുപേരാണ്‌ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്‌. തേക്കുതോട്‌ ഏഴാംതല പളിഞ്ചാല്‍ ദിലീപ്‌ (57) മാര്‍ച്ച്‌ 20നു രാത്രിയാണ്‌ ഏഴാംതലയില്‍ കല്ലാറിന്റെ തീരത്ത്‌ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്‌. കല്ലാറില്‍ മീന്‍ പിടിക്കാനെത്തിയപ്പോഴാണ്‌ ആനയുടെ ആക്രമണമുണ്ടായത്‌. തുലാപ്പള്ളിയില്‍ ഞായറാഴ്‌ച രാത്രിയിലാണ്‌ പുളിക്കുന്നത്ത്‌ മലയില്‍ കുടിലില്‍ ബിജു (50) വിനെ ആന കൊലപ്പെടുത്തിയത്‌. സ്വന്തം വീട്ടുമുറ്റത്തായിരുന്നു സംഭവം. വടശേരിക്കര ബൗണ്ടറി ചെമ്പരത്തി മൂട്ടില്‍ മജീഷ്‌ മനോഹരന്‍ (42) കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ്‌ ഇപ്പോഴും ചികിത്സയിലാണ്‌.

കഴിഞ്ഞ 26നു രാത്രിയാണ്‌ മജീഷിനു നേരെ ആക്രമണമുണ്ടായത്‌. വടശേരിക്കര ബൗണ്ടറില്‍ റോഡില്‍ നില്‍ക്കുകയായിരുന്ന മജീഷിനെയും സുഹൃത്തുക്കളെയും ആന ഓടിക്കുകയായിരുന്നു. പിന്നാലെ എത്തിയ ആന മജീഷിനെ ചവിട്ടി. ആനയുടെ തുടര്‍ ആക്രമണത്തില്‍ നിന്നും തലനാരിഴയ്‌ക്കാണ്‌ രക്ഷപെട്ടത്‌. കൃഷിയിടങ്ങള്‍ തകര്‍ത്തും ജീവനോപാധികള്‍ നശിപ്പിച്ചും മലയോര മേഖലയില്‍ കാട്ടാനകള്‍ വിലസുകയാണ്‌. കോന്നി, റാന്നി വനമേഖലകളോടു ചേര്‍ന്ന ഭാഗങ്ങളില്‍ നിരവധി പേര്‍ക്ക്‌ ഇതിനോടകം താമസസ്ഥലങ്ങള്‍ അടക്കം ആനയുടെ ആക്രമണത്തില്‍ നഷ്‌ടപ്പെട്ടു. ഏക്കര്‍ കണക്കിനു കൃഷിയിടങ്ങളാണ്‌ നശിപ്പിച്ചത്‌.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ കൊലപാതകം : കൗമാരക്കാരായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ; ജുവനൈൽ ജസ്റ്റിസ്...

0
ആലപ്പുഴ: കരുവാറ്റയിലെ കൗമാരക്കാർ പ്രതികളായ കൊലക്കേസിൽ തുടർ നടപടികൾ ശക്തമാക്കി അന്വേഷണ...

മലയാള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതി : ജുഡീഷ്യൽ അന്വേഷണം നടത്തും ; ഡോ....

0
തിരൂർ : മലയാള സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയായ അനഘ ശശിക്ക് സർവകലാശാലയിൽ...

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...

മാസപ്പടി കേസ് : വീണയ്ക്ക് കുരുക്ക് മുറുകുന്നു ; സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡി നീക്കം

0
തിരുവനന്തപുരം: മാസപ്പടിയിലെ കള്ളപ്പണ ഇടപാട് കേസിൽ ടി. വീണയുടെ കുരുക്ക് മുറുക്കി...