കനത്ത മഴ ; ഹിമാചൽ പ്രദേശിലെ 8 ജില്ലകളിൽ റെഡ് അലർട്ട് , 24 മണിക്കൂര്‍ നേരത്തേക്ക് ജനങ്ങൾ പുറത്തിറങ്ങരുത്

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഹിമാചൽ പ്രദേശിൽ അതിതീവ്ര മഴ തുടരുന്നു. സ്ഥിതിഗതികൾ ഗുരുതരമായതിനെ തുടർന്ന് ഇന്ന് 8 ജില്ലകൾക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കൂടാതെ, അടുത്ത 24 മണിക്കൂർ നേരത്തേക്ക് ജനങ്ങൾ പുറത്തിറങ്ങരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. നിലവിൽ, രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫിന്റെ 12 സംഘങ്ങൾ സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. ഷിംല, കുളു, സോലൻ, ലഹോൾ, കിന്നൗർ, മണ്ടി, ബിലാസ്പൂര്‍, സിൻമൗർ തുടങ്ങിയ ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട്. സംസ്ഥാനത്തുണ്ടായ മഴക്കെടുതിയിൽ ഇതുവരെ 20 പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്.

വിവിധ ഇടങ്ങളിൽ കുടുങ്ങിയ ഡോക്ടർമാർ അടക്കമുള്ള 51 പേർക്ക് ഇന്നലെയും മടങ്ങാൻ കഴിഞ്ഞിട്ടില്ല. ഏകദേശം 400 ഓളം വിനോദസഞ്ചാരികൾ വിവിധയിടങ്ങളിലായി കുടുങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം, കസോളിൽ കുടുങ്ങിയ തൃശ്ശൂർ മെഡിക്കൽ കോളേജിലെ 18 വിദ്യാർത്ഥികളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. കളമശ്ശേരി മെഡിക്കൽ കോളേജിലെ 17 വനിതാ ഡോക്ടർമാർ നിലവിൽ ഹഡിംബ ഹോം സ്റ്റെയിലാണ് ഉള്ളത്. 6 മലയാളി മാധ്യമപ്രവർത്തകരുടെ സംഘം ഇപ്പോഴും മണ്ടിയിൽ തുടരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...