കെഎസ്ആർടിസി ; ജൂണിലെ ആദ്യ ഗഡു ശമ്പളം നൽകാൻ കോടികൾ അനുവദിച്ച് സർക്കാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ജൂൺ മാസത്തെ ശമ്പളം നൽകാൻ കോടികൾ അനുവദിച്ച് സർക്കാർ. ജൂണിലെ ആദ്യ ഗഡു ശമ്പളം നൽകാൻ 30 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഈ തുക അക്കൗണ്ടിൽ എത്തുന്ന പക്ഷം ഉടൻ ശമ്പള വിതരണം നടത്തുന്നതാണ്. സർക്കാർ സഹായത്തിലെ മുൻ മാസങ്ങളിലെ കുടിശ്ശികയായ 60 കോടി രൂപയും, ജൂണിലെ വിഹിതമായ 50 കോടിയും ചേർത്ത് 110 കോടി രൂപയാണ് കെഎസ്ആർടിസി സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നത്. നേരത്തെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഒരു വർഷത്തേക്ക് എല്ലാ മാസവും 50 കോടി വീതം ധനസഹായം നൽകുമെന്ന് ധനവകുപ്പ് ഉറപ്പുനൽകിയിരുന്നു.

എന്നാൽ, കഴിഞ്ഞ മൂന്നുമാസം 30 കോടി രൂപ മാത്രമാണ് നൽകുന്നത്. ഇത് കോർപ്പറേഷന്റെ സാമ്പത്തിക നിലയെ ഗണ്യമായി ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ജീവനക്കാർക്കുള്ള ശമ്പളത്തിന് പുറമേ, വിരമിച്ചവർക്കുള്ള പെൻഷനും ഇതുവരെ തുക അനുവദിച്ചിട്ടില്ല. പെൻഷൻ വിതരണത്തിന് 70 കോടി രൂപയാണ് കെഎസ്ആർടിസി ആവശ്യപ്പെട്ടത്. സംഘടനകളുമായുള്ള ധാരണ അനുസരിച്ച്, എല്ലാ മാസത്തെയും പെൻഷൻ അതത് മാസത്തെ ആദ്യ ആഴ്ച തന്നെ വിതരണം ചെയ്യേണ്ടതാണ്. നിലവിൽ, ജൂൺ മാസത്തെ പെൻഷൻ നൽകിയിട്ടില്ല. ഇതോടെ, രണ്ട് മാസത്തെ പെൻഷനാണ് കുടിശ്ശികയായിട്ടുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...