കഞ്ചാവ് കൃഷി നിയമവിധേയമാക്കുന്നത് പഠിക്കാന്‍ എം.എല്‍.എമാരെ നിയോഗിച്ച് ഹിമാചല്‍ സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ഷിംല: കഞ്ചാവ് കൃഷി നിയമവിധേയമാക്കുന്നത് പഠിക്കാന്‍ എം.എല്‍.എമാരെ നിയോഗിച്ച് ഹിമാചല്‍ സര്‍ക്കാര്‍. കഞ്ചാവ് കൃഷി നിയമപരമാക്കുന്നത് പഠിക്കാന്‍ എം.എല്‍.എമാരുടെ അഞ്ചംഗ സമിതിയെ ആണ് നിയോഗിച്ചിരിക്കുന്നത്. സമിതി ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിങ് സുഖുവിന്റെ നിര്‍ദേശപ്രകാരം സ്പീക്കര്‍ കുല്‍ദീപ് സിങ് പത്താനിയയാണ് സമിതിയെ നിയോഗിച്ചത്. റവന്യൂ മന്ത്രി ജഗത് സിങ് നേഗി, മുതിര്‍ന്ന പാര്‍ലമന്റെറി സെക്രട്ടറി സുന്ദര്‍ സിങ്, എം.എല്‍.എമാരായ ഹന്‍സ് രാജ്, പുരന്‍ ചന്ദ് താക്കൂര്‍, ജനക് രാജ് എന്നിവരാണ് അംഗങ്ങള്‍.

കഞ്ചാവ് കൃഷിയുടെ ഉപയോഗം, ദുരുപയോഗം, മറ്റ് വശങ്ങള്‍ എന്നിവ സംബന്ധിച്ച് സമിതി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ബി.ജെ.പി എം.എല്‍.എ പുരന്‍ ചന്ദ് താക്കൂര്‍ സമര്‍പ്പിച്ച പ്രമേയം ചര്‍ച്ചചെയ്തതിലൂടെയാണ് സമിതിയെ നിയമിക്കാന്‍ തീരുമാനിച്ചത്. കഞ്ചാവിന്റെ ഇല, വിത്ത് എന്നിവയുടെ ഔഷധ ഉപയോഗം, ഗുണം എന്നിവ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ലഭിച്ച ശേഷം സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പ്രമേയ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...