ഹിമാചല്‍ പ്രദേശ് : കുളുവിലെ ബജോറ പ്രദേശത്ത് കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ നിരവധി വാഹനങ്ങള്‍ മണ്ണിനടിയിലായി. അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് കാറുകള്‍ ക്രെയിനുകള്‍ ഉപയോഗിച്ച് പുറത്തെടുത്തുകൊണ്ടിരിക്കുന്നു.
അതേസമയം ഹിമാചല്‍ പ്രദേശിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ധര്‍മ്മശാലയിലെ ഭഗ്‌സു നാഗില്‍ മേഘം പൊട്ടിത്തെറിച്ച് നാശമുണ്ടായി. ക്ലൗഡ് ബര്‍സ്റ്റിനെ തുടര്‍ന്ന് പല പ്രദേശങ്ങളിലും വെള്ളപ്പൊക്കവും നിരവധി വീടുകള്‍ക്കും ഹോട്ടലുകള്‍ക്കും കേടുപാടുകളും സംഭവിച്ചു. ശക്തമായ ജലപ്രവാഹത്തില്‍ നിരവധി കാറുകള്‍ ഒഴുകിപ്പോയി.