ഷിംല : ഹിമാചൽ പ്രദേശിലെ ലാഹുൽ സിറ്റിയില്‍ 204 വിനോദസഞ്ചാരികൾ കുടുങ്ങി കിടക്കുന്നു. മേഘവിസ്ഫോടനത്തെ തുടർന്ന് വിവിധ മേഖലകളിൽ ഒറ്റപ്പെട്ടു പോയവരാണിവർ. ഇവരെ സുരക്ഷിത മേഖലകളിലേക്ക് മാറ്റാൻ നടപടികൾ പുരോഗമിക്കുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇവരെ എയർ ലിഫ്റ്റ് ചെയ്യാനുള്ള നടപടികളിലേക്ക് കടക്കുമെന്ന് ഹിമാചൽ സർക്കാർ വ്യക്തമാക്കി. റോഡുകൾ തകർന്നതും കാലാവസ്ഥ മോശമായതുമാണ് ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിന് വെല്ലുവിളിയാകുന്നത്.
മേഘവിസ്ഫോടനം ; ഹിമാചലിലെ ലാഹുൽ സിറ്റിയില്‍ കുടുങ്ങിയത് 204 വിനോദസഞ്ചാരികൾ
RECENT NEWS
Advertisment