അദാനി – ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് : ഹര്‍ജികൾ തിങ്കളാഴ്ച സുപ്രീംകോടതിയില്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. യുഎസ് ആസ്ഥാനമായുള്ള ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടില്‍ അദാനി ഗ്രൂപ്പിനെതിരെ സ്റ്റോക്ക് കൃത്രിമത്വവും മറ്റ് ക്രമക്കേടുകളും ആരോപിച്ചിരുന്നു. നേരത്തെ നിക്ഷേപകരെ സംരക്ഷിക്കുന്നതിനുള്ള നിയന്ത്രണ സമ്പ്രദായങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ഡൊമെയ്ന്‍ വിദഗ്ധരുടെയും മറ്റുള്ളവരുടെയും ഒരു കമ്മിറ്റി രൂപീകരിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു.

ജനുവരി 24 നാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്. അദാനി ഗ്രൂപ്പിന്റെ ഓഹരി വിപണികളെ കുറിച്ചും സാമ്പത്തിക ഇടപാടുകളെ കുറിച്ചും ഗുരുതരമായ ആരോപണങ്ങള്‍ പുറത്തുവന്നതോടെ ഓഹരിവിപണിയെ പോലും ഇത് പ്രതികൂലമായി ബാധിച്ചിരുന്നു. ഇതിന് പിന്നാലെ ആഗോള ധനികരുടെ ഫോര്‍ബ്സ് പട്ടികയില്‍ മൂന്നാം സ്ഥാനത്തു നിന്നിരുന്ന ഗൗതം അദാനി ആദ്യ 20 പേരുടെ പട്ടികയില്‍ നിന്ന് പുറത്തായി.

കൂടാതെ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ അദാനി ഗ്രൂപ്പിന്റെ മൊത്തം വിപണി മൂല്യത്തില്‍ നിന്ന് 100 ബില്യണ്‍ ഡോളര്‍ നഷ്ടമായി. ഗ്രൂപ്പിന്റെ ഓഹരികള്‍ ഇപ്പോഴും ഗണ്യമായി കുറഞ്ഞുവരികയാണ്. ഇതിനിടെ അദാനിക്കെതിരായ ആരോപണങ്ങളില്‍ സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) അന്വേഷണം വേണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടതോടെ റിപ്പോര്‍ട്ട് രാഷ്ട്രീയപരമായും വലിയ കോളിളക്കം സൃഷ്ടിച്ചു. എന്നാല്‍ സ്റ്റോക്ക് കൃത്രിമം സംബന്ധിച്ച ആരോപണം അടിസ്ഥാനമില്ലാത്തതെന്ന് പറഞ്ഞ് നിഷേധിക്കുകയാണ് പറഞ്ഞ് തള്ളിക്കളയുകയാണ് അദാനി ഗ്രൂപ്പ് ചെയ്തത്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസ്; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ മർദിച്ച...

വടകര എം.ഡി.എം.എ കേസ് ; അധ്യാപികമാരെ കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

0
കോഴിക്കോട്: വടകര എം.ഡി.എം.എ കേസിൽ അറസ്റ്റിലായ അധ്യാപികമാരെ ഒരുമിച്ച്‌ ചോദ്യം ചെയ്യാനായി...

കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല

0
ഡൽഹി: കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി...

ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കി

0
ലഖ്നൗ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക്...