ആത്മീയ പ്രവർത്തനങ്ങളിൽ പുതുതലമുറയെ പങ്കാളികളാക്കണം : അനിൽ എസ് ഊഴത്തിൽ

For full experience, Download our mobile application:
Get it on Google Play

റാന്നി: പുതുതലമുറയെ കൺവൻഷനിലേക്ക് എത്തിക്കുകയും ആത്മീയ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുകയും ചെയ്യണമെന്ന് എസ് എൻ ഡി പി യോഗം തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ് ഊഴത്തിൽ പറഞ്ഞു. ഇരുപത്തെട്ടാമത് മാടമൺ ശ്രീനാരായണ കൺവെൻഷൻ്റെ മൂന്നാം ദിവസമായ ഇന്നലെ കൺവൻഷൻ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏതൊരു സംഘടനയുടെയും പിൻബലം യുവതലമുറയാണെന്നും ബാലജനയോഗങ്ങളിലും യൂത്ത് മൂവ്മെന്റിലും വനിതാ സംഘത്തിലും പ്രവർത്തിക്കാൻ അവസരം നൽകി സംഘടനകൊണ്ട് ശക്തരാകുവാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യണമെന്നും എങ്കിൽ മാത്രമേ വരും കാലങ്ങളിൽ വിദ്യാ സമ്പന്നരായ ഒരു തലമുറയോടൊപ്പം സമുദായത്തിനും സമൂഹത്തിനും ഉപകരിക്കുന്ന നല്ലൊരു യുവ ശക്തിയെ വാർത്തെടുക്കാൻ കഴിയുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു. കൺവൻഷനിൽ ഗുരുദേവൻ്റെ ഈശ്വരീയ ഭാവം എന്ന വിഷയത്തിൽ തന്ത്രി രഞ്ജു അനന്തഭദ്രത്തും ശാസ്ത്രാതീതനായ ഗുരുദേവൻ എന്ന വിഷയത്തിൽ വൈക്കം മുരളി എന്നിവർ ക്ലാസുകൾ നയിച്ചു. ഗുരു ഭാഗവത പാരായണം, ഗുരു പുഷ്പാഞ്ജലി, സമൂഹ പ്രാർത്ഥന തുടങ്ങിയ ചടങ്ങുകൾ നടന്നു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് കഠിനതടവും 1,36,000 രൂപ പിഴയും

0
അടൂർ : അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക്...

റാന്നി താലൂക്ക് ഓണം ഫെയറിന് തുടക്കമായി : പഴകുളം മധു എം.എല്‍.എ ഉദ്ഘാടനം ചെയ്തു

0
റാന്നി : സപ്ലൈക്കോയുടെ ആഭിമുഖ്യത്തിൽ നടന്ന റാന്നി താലൂക്ക് ഓണം ഫെയർ...

കണ്ണൂർ മാലൂരിലെ ജനവാസമേഖലയിൽ നിന്ന് പിടികൂടിയ പുലി ചത്തു

0
കണ്ണൂർ: കണ്ണൂർ മാലൂരിലെ ജനവാസമേഖലയിൽ നിന്ന് പിടികൂടിയ പുലി ചത്തു. പന്നിക്കെണിയിൽ...

ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർഥികൾക്കെതിരായ പോലീസ് നടപടിയിൽ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി

0
ന്യൂഡൽഹി: ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർഥികൾക്കെതിരായ പോലീസ് നടപടിയിൽ ഉന്നതാധികാര...