മണിയാർ ടൂറിസം പദ്ധതിയുടെ പ്രഖ്യാപനം 16ന് വൈകിട്ട് 4 ന് വടശ്ശേരിക്കരയിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും

For full experience, Download our mobile application:
Get it on Google Play

റാന്നി: മണ്ണാറക്കുളഞ്ഞി -ചാലക്കയം ദേശീയ പാതയുടെ നിർമ്മാണോദ്ഘാടനവും മണിയാർ ടൂറിസം പദ്ധതിയുടെ പ്രഖ്യാപനവും 16ന് വൈകിട്ട് 4 ന് വടശ്ശേരിക്കരയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും. ശബരിമല തീർത്ഥാടകർ ഉപയോഗിക്കുന്ന പ്രധാന പാതയായ മണ്ണാറക്കുളഞ്ഞി ചാലക്കയം ദേശീയ പാത 47 കോടി രൂപ മുതൽ മുടക്കിയാണ് ഉന്നത നിലവാരത്തിൽ പുനരുദ്ധരിക്കുന്നത്.

ശബരിമല സീസൺ ആയിരുന്നതിനാൽ ടാറിങ് ജോലികൾ ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. സീസൺ അവസാനിച്ചതോടെ ഇതിന്റെ നിർമ്മാണ പ്രവർത്തികൾ ഉടൻ ആരംഭിക്കും. മണിയാർ ടൂറിസം പദ്ധതിക്കായി കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് തന്നെ അഞ്ചുകോടി രൂപ അനുവദിച്ചിരുന്നു. ഇതിൻ്റെ ഡിപിആർ തയ്യാറാക്കി.

ജലവിഭവ വകുപ്പും ടൂറിസം വകുപ്പും നടത്തിയ ചർച്ചകൾക്ക് ഒടുവിലാണ് പദ്ധതി നിർമ്മാണം ആരംഭിക്കുന്നത്. ഉദ്ഘാടന പരാപാടിയുടെ വിജയത്തിനായി ചേർന്ന സ്വാഗതസംഘ രൂപീകരണയോഗം വടശ്ശേരിക്കര പഞ്ചായത്ത് പ്രസിഡൻറ് ലത മോഹനൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഒ എൻ യശോധരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കോമളം അനുരുദ്ധൻ, സിബി താഴത്തില്ലത്ത്, പഞ്ചായത്ത് അംഗം സാബു പാരുമലയിൽ എന്നിവർ പ്രസംഗിച്ചു. ലതാ മോഹനൻ (ചെയർമാൻ), ബെഞ്ചമിൻ ജോസ് ജേക്കബ് (കൺവീനർ) എന്നിവർ ഭാരവാഹികളായുള്ള കമ്മിറ്റിയും രൂപീകരിച്ചു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.എസ്.കെ.ടി.യു വിന്റെ നേതൃത്വത്തിൽ ചിറ്റാര്‍ വില്ലേജ് ഓഫീസ് ഉപരോധിച്ചു

0
ചിറ്റാർ : ക്ഷേമ പെൻഷൻ ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രാവാക്യമുയർത്തി കെ.എസ്.കെ.ടി.യു...

ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കി

0
ലഖ്നൗ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക്...

ആരോഗ്യത്തോടെ ഓണം : പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കും

0
പത്തനംതിട്ട : ഓണക്കാലത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിനും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും...

കോട്ടയത്ത് ഭർതൃവീട്ടിലെ യുവതിയുടെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം

0
കോട്ടയം: കോട്ടയത്ത് ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ചതിൽ ദുരൂഹത ആരോപിച്ച് കുടുംബം. പെരുമ്പാവൂർ...