Saturday, April 27, 2024 12:58 pm

ഹിന്ദി സംസാരിക്കുന്നവര്‍ നല്ലവരാണ് ; ആ ഭാഷ പഠിക്കുന്നത് നല്ലത് – സുഹാസിനി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ഹിന്ദി ഭാഷ കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്നുവെന്ന് തമിഴ്‌നാട്ടില്‍ വ്യാപക വിമര്‍ശനമുയരുന്ന പശ്ചാത്തലത്തില്‍ നടി സുഹാസിനി നടത്തിയ പരാമര്‍ശം ചര്‍ച്ചയാകുന്നു. ഹിന്ദി പഠിക്കുന്നത് നല്ലതാണെന്ന് സുഹാസിനി അഭിപ്രായപ്പെട്ടതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. എല്ലാ ഭാഷകളും പഠിക്കുന്നത് നല്ലാതാണെന്ന് സൂചിപ്പിച്ചുകൊണ്ടാണ് സുഹാസിനി ഹിന്ദി ഭാഷയെക്കുറിച്ചും അഭിപ്രായ പ്രകടനം നടത്തിയത്. ഹിന്ദി സംസാരിക്കുന്നവര്‍ നല്ലവരാണ്. അവരുമായി സംസാരിക്കുന്നതിന് ഹിന്ദി പഠിച്ചിരിക്കുന്നത് നല്ലതാണ്.

ഏത് ഭാഷ പുതിയതായി പഠിക്കുന്നതും നല്ലതാണ്. തമിഴ് നല്ല ഭാഷയാണ്. എല്ലാ ഭാഷകളേയും സമമായി കാണണം. തമിഴില്‍ സംസാരിക്കുന്നത് സന്തോഷമാണ്. തനിക്ക് ഫ്രഞ്ച് ഭാഷ പഠിക്കാന്‍ ഇഷ്ടമാണ്. ഫ്രഞ്ച് പഠിച്ചാല്‍ തമിഴ്‌നാട്ടുകാരിയല്ലാതാകില്ലെന്നും സുഹാസിനി പറഞ്ഞു. ഹിന്ദി വിവാദവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സുഹാസിനി. തന്റെ വീട്ടില്‍ ജോലി ചെയ്യുന്നവരില്‍ ഹിന്ദിയും തെലുങ്കും സംസാരിക്കുന്നവരുണ്ട്. ഇവരോട് ആശയവിനിമയം നടത്തണമെങ്കില്‍ ആ ഭാഷ കുറച്ചെങ്കിലും അറിഞ്ഞിരിക്കണം. ഇത്തരം സന്ദര്‍ഭങ്ങളിലാണ് ഭാഷകള്‍ പഠിച്ചിരിക്കേണ്ടതിന്റെ ആവശ്യകത മനസിലാകുന്നതെന്നും സുഹാസിനി പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പൂവത്തൂർ പടിഞ്ഞാറ് പള്ളിയോടം മലർത്തൽ നാളെ

0
പൂവത്തൂർ : പൂവത്തൂർ പടിഞ്ഞാറ് പള്ളിയോടത്തിന്‍റെ മലർത്തൽ 28-ന് 7.45-നും 8.45-നും...

പന്തളം എംസി റോഡില്‍ സ്ലാബിടാത്ത ഓട അപകടക്കെണിയാകുന്നു

0
പന്തളം : സുരക്ഷാ ഇടനാഴിയുടെ പണി എം.സി.റോഡിൽ ടാറിങ്ങിൽ മാത്രമായി ഒതുങ്ങി....

പോളിങ് നീണ്ടത് വടകരയിൽ മാത്രം ; ബീപ് ശബ്ദം കേൾക്കാൻ വൈകിയെന്ന പരാതി കിട്ടിയിട്ടില്ല...

0
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിനുളള പോളിങ് വൈകിയെന്ന ആരോപണത്തിൽ മറുപടിയുമായി മുഖ്യതെരഞ്ഞെടുപ്പ്...

മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഇ.പി- ജാവദേക്കർ കൂടിക്കാഴ്ച നടക്കില്ല ; ഇത് കുറേ നാളായി നടക്കുന്ന...

0
‌തിരുവനന്തപുരം: കേരളത്തിന്റെ ചുമതല ഉള്ള ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായി എൽഡിഎഫ്...